സഹപ്രവര്‍ത്തകയെ നഗ്നയാക്കണമെന്ന് മാത്രമേ പാവം ആവശ്യപ്പെട്ടുള്ളു പോലും! സെപ്റ്റംബര്‍ 28 കേരളത്തില്‍ കിരദിനമാണ്; ദിലീപിനെതിരെ എഴുത്തുകാരി ശാരദക്കുട്ടിയുടെ പരിഹാസം

അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതിനുമുമ്പ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അതീവ ഗൗരവമുള്ള കേസാണെന്നായിരുന്നു അങ്കമാലി കോടതി വിലയിരുത്തിയത്. നടിയുടെ നഗ്നചിത്രം എടുത്ത് നല്‍കാന്‍ പറഞ്ഞു എന്ന് മാത്രമാണ് കേസെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതിനെതിരെ ദിലീപിനെ പരിഹസിച്ചുക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടി ദിലീപിനെ പരിഹസിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. സഹപ്രവര്‍ത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!.. എന്ന പരിഹാസത്തോടെ തുടങ്ങുന്ന ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

സഹപ്രവര്‍ത്തകയെ നഗ്നയാക്കി ചിത്രമെടുത്തു കൊടുക്കണമെന്നേ പാവം ആവശ്യപ്പെട്ടുള്ളു പോലും!!!.. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ആ പൈശാചിക കലാ പരിപാടികള്‍ മറന്നു കൊണ്ട് 28ാം തീയതി തീയേറ്ററിലേക്ക് പോകാന്‍ മാത്രം മനസാക്ഷിയില്ലാത്തവരല്ല ആ നടിയുടെ കേരളത്തിലെ സഹജീവികള്‍. ആ സിനിമയുടെ ഓരോ പരസ്യം കാണുമ്പോഴും മഹാഭാരതത്തിലെ, ആക്രമണത്തിനിരയായ സ്ത്രീയുടെ ‘കേശമിതു കണ്ടു നീ കേശവാ ഗമിക്കേണം’ എന്ന വിലാപത്തിനു തുല്യമായ ഒരു കരച്ചില്‍ നമ്മുടെ തല പിളര്‍ക്കണം. സെപ്റ്റംബര്‍ 28 കരിദിനമാണ് മനുഷ്യ സ്‌നേഹികള്‍ക്ക്. കലാ സ്‌നേഹികള്‍ക്ക്.

Related posts