കൊ​റി​യ​ന്‍ സൂ​പ്പ​ര്‍ സീ​രീ​സ്: സിന്ധു സെമിയിൽ

സി​യൂ​ള്‍: കൊ​റി​യ​ന്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ ഇന്ത്യൻ താരം പി.വി. സിന്ധു സെമിഫൈനലിൽ. ജ​പ്പാ​ന്‍റെ മാ​നാ​റ്റ്‌​സു മി​റ്റാ​നി​യെയാ​ണ് ക്വാ​ര്‍ട്ട​റി​ല്‍ സി​ന്ധു​ പരാജയപ്പെട‌ുത്തിയത്.

ആദ്യ ഗെയിമിൽ ജപ്പാൻ താരം, സിന്ധുവിന് വലിയ വെല്ലുവിളികൾ ഉ‍യർത്തിയെങ്കിലും 21-19ന് ഗെയിം സിന്ധു നേടി. എന്നാൽ രണ്ടാം ഗെയിമിൽ ജപ്പാൻ താരം 21-18ന് സിന്ധുവിനെ വീഴ്ത്തിയിരുന്നു. തുടർന്നു ശക്തമായി തിരിച്ചെത്തിയ സിന്ധു മൂന്നാം ഗെയിമിൽ മാനാറ്റ്സുവിനെ 21-10 പരാജയപ്പെടുത്തിയാണ് സെമി പ്രവേശനം നേടിയത്.

 

Related posts