സു​ന​ന്ദ കേ​സ്: ശ​ശി ത​രൂ​രി​ന് ഇ​ട​ക്കാ​ല ജാ​മ്യം; ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടിലും രാ​ജ്യം വി​ട്ടു പോ​കരുന്ന ഉപാധിയിലുമാണ് ജാമ്യം

തി​രു​വ​ന​ന്ത​പു​രം: സു​ന​ന്ദ പു​ഷ്ക​ർ കേ​സി​ൽ ശ​ശി ത​രൂ​ർ എംപിക്ക് ഇ​ട​ക്കാ​ല ജാ​മ്യം. ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി​യാ​ണ് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടിലും രാ​ജ്യം വി​ട്ടു പോ​കു​ന്ന​തി​ന് പാ​ട്യാ​ല കോ​ട​തി​യു​ടെ അ​നു​മ​തി തേ​ട​ണ​മെ​ന്ന ഉപാധിയിലുമാണ് കോ​ട​തി ജാമ്യം അനുവദിച്ചിരിക്കുന്നത്.

കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ത​രൂ​രി​ന്‍റെ വാ​ദം. കേ​സു​മാ​യി സ​ഹ​ക​രി​ച്ചു. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നാ​ൽ ഇ​നി ചോ​ദ്യം ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മോ അ​റ​സ്റ്റി​ന്‍റെ​യോ കാ​ര്യ​മോ ഇ​ല്ലെ​ന്നും ത​രൂ​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ത​രൂ​രി​ന് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ കേ​സി​ൽ ഇ​ട​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. സു​ന​ന്ദ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഡ​ൽ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണ് ത​രൂ​ർ ജാ​മ്യം തേ​ടി കോ​ട​തി സ​മീ​പി​ച്ച​ത്. ജൂ​ലൈ ഏ​ഴി​ന് വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നാ​ണ് ത​രൂ​രി​നോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സു​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ൽ ത​രൂ​രി​നെ​തി​രേ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.

2014 ജ​നു​വ​രി പ​തി​നേ​ഴി​നാ​ണ് ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​റി​നെ ഡ​ൽ​ഹി ലീ​ല ഹോ​ട്ട​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​മെ​ന്ന നി​ല​യി​ൽ പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts