തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, വി.ഡി. സതീശൻ എംഎൽഎയ്ക്കെതിരെ കേരള വനിതാ കമ്മീഷനിൽ പരാതി നൽകി. അടിസ്ഥാന രഹിതമായ പരാതി നൽകിയതിലൂടെ എംഎൽഎ തന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിച്ചു. താൻ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും ശശികല അവകാശപ്പെട്ടു. പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.
Related posts
വൈദ്യുതി പ്രതിസന്ധി ; മേഖല തിരിച്ച് നിയന്ത്രണം വന്നേക്കും; ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് വിദഗ്ധർ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, മേഖല തിരിച്ചു നിയന്ത്രണമെന്ന നിലപാടിലുറച്ച് കെഎസ്ഇബി. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും തീരുമാനം കാക്കുകയാണ് കെഎസ്ഇബി...പരിഷ്കാരം ജനങ്ങൾക്കുവേണ്ടി; നിസാരമായി ലൈസൻസ് നൽകാനാവില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ലൈസൻസ് നിസാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്കാരങ്ങളെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ...സിപിഎമ്മിലെ കണ്ണൂർ ലോബി തകർന്നു; ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എക്കാലവും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്തച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു...