സൗദിയിലും യുഎഇയിലും “വാറ്റ്’ വരുന്നു

റിയാദ്: സൗദി അറേബ്യയിലും യുഎയിലും “വാറ്റ്’ ഏർപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം മുതൽ ടാക്സ് ഏർപ്പെടുത്തും. ഗൾഫ് നാടുകളിൽ ഇതുവരെ നികുതി ഇത്തരത്തിൽ നികുതിയേർപ്പെടുത്തിയിരുന്നില്ല.

സർക്കാരിന്‍റെ വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് “വാറ്റ്’ നടപ്പിലാക്കാനൊരുങ്ങുന്നത്. ജനുവരി ഒന്നുമുതൽ വാറ്റ് നിലവിൽ വരുമെന്നാണ് വിവരം. ആദ്യവർഷത്തിൽ 12 ബില്യൺ ദിർഹം വരുമാനം ഇത്തരത്തിൽ ടാക്സ് ഏർപ്പെടുത്തുന്നതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുമെന്നാണ് യുഎഇ സർക്കാരിന്‍റെ കണക്കുകൂട്ടൽ.

Related posts