സംസാരിക്കുകയുമില്ല ഒന്നും കേള്‍ക്കുകയുമില്ല ! ഭിന്നശേഷിക്കാരുടെ സേവ് ദ ഡേറ്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…

ഇപ്പോള്‍ സേവ് ദ ഡേറ്റ് വീഡിയോകളുടെ കാലമാണ്. ഗ്ലാമര്‍ ഫോട്ടോഷൂട്ട് മുതല്‍ പഴമയുടെയും അത്യാധുനികതയുടെയും ദൃശ്യവിഷ്‌കാരമാവുകയാണ് ഓരോ സേവ് ദ ഡേറ്റ് വീഡിയോകളും. ഇപ്പോള്‍ ഒരു വ്യത്യസ്ഥമായ സേവ് ദ ഡേറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ബധിരരും മൂകരുമായ യുവതിയുടെയും യുവാവിന്റേതുമാണ് സേവ് ദ ഡേറ്റ്.

പ്രമേയത്തിലെ വ്യത്യസ്തതയും വീഡിയോ ഏറെ ജനപ്രിയമാക്കുന്നു. കൃഷ്ണനുണ്ണി സുഷ്മിത എന്നിവരുടെ സേവ് ദി ഡേറ്റ് വീഡിയോയാണ് വൈറലായിരിക്കുന്നത്. ഭിന്നശേഷിക്കാരായ ഇരുവരുടെയും മൗനം വാചാലമാകുന്ന ക്ലൈമാക്സും. ജനുവരി ഇരുപത്തി മൂന്നിനാണ് ഇവരുടെ കല്യാണം.

Related posts