ഫേസ്ബുക്കിൽ കമന്‍റ് ഇട്ടത് പകയായി! യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊണ്ടു പോ​യ​ശേ​ഷം മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​; രണ്ടുപേർ കീഴടങ്ങി

ഏ​റ്റു​മാ​നൂ​ർ: ഫേ​സ്ബു​ക്കി​ൽ ക​മ​ന്‍റ് ഇ​ട്ട​തു പി​ടി​ച്ചി​ല്ല. യു​വാ​വി​നെ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊണ്ടു പോ​യ​ശേ​ഷം മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടുപേ​ർ ഇ​ന്ന​ലെ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി.

കേ​സി​ലെ ഒ​ന്നാം പ്ര​തി അ​യ്മ​നം മ​ങ്കി​ഴ​പ​ടി​യി​ൽ വീ​നി​ത് സ​ഞ്ജ​യ​നെ(32)​ പോലീസ് മുന്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ റി​മാ​ൻ​ഡി​ലാ​ണ്.

ഏ​റ്റു​മാ​നൂ​രി​ലെ ബ​ന്ധു വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഫൈ​സ​ലി(24)​നെ​യാ​ണ് വിനീതിന്‍റെ നേതൃത്വത്തിലുള്ള സം​ഘം വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊ​ണ്ടുപോ​യി മ​ർ​ദി​ച്ച​ത്.

മ​ർ​ദ​ന​മേ​റ്റ ഫൈ​സ​ലി​നെ വി​ളി​ച്ചുവരുത്തി ഇന്നലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതികളെ തി​രി​ച്ച​റി​ഞ്ഞ​ശേ​ഷ​മേ അവ രുടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യുള്ളൂവെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക​ളു​ടെ പ​രി​ച​യ​ത്തി​ലു​ള്ള ഒ​രാ​ൾ ഫേ​സ്ബു​ക്കി​ൽ ഇ​ട്ട ചി​ത്ര​ത്തി​നു ഫൈ​സ​ൽ ക​മ​ന്‍റ് ഇ​ട്ടി​രു​ന്നു. പ്ര​തി​ക​ൾ പ​ല​പ്പോ​ഴാ​യി ഇ​യാ​ളോട് ക​മ​ന്‍റ് ഡി​ലീറ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഫൈ​സ​ൽ അ​തി​നു ത​യാ​റാ​യി​ല്ല.

ഇ​തി​നെ​ ചൊ​ല്ലി​യു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​ർ ഫൈ​സ​ലി​നെ വീ​ട്ടി​ൽ നി​ന്നും ബ​ല​മാ​യി വി​ളി​ച്ചി​റ​ക്കി ത​ട്ടി​ക്കൊണ്ടു പോ​വു​ക​യും വി​നീ​തി​ന്‍റെ അ​യ്മ​ന​ത്തു​ള്ള വീ​ട്ടി​ൽ എ​ത്തി​ച്ചു മ​ർ​ദി​ക്കു​കയായിരുന്നു.

ഫൈ​സ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തോ​ടെ വീ​ട്ടു​കാ​ർ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് അ​ന്വേ​ഷി​ച്ച​തോ​ടെ ഫൈസ ൽ അ​യ്മ​ന​ത്തു​ള്ള വീ​നി​തി​ന്‍റെ വീ​ട്ടി​ൽ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​വു​ക​യും വി​നീ​തി​ന്‍റെ വീ​ട്ടി​ൽ ചെ​ന്നു ഫൈ​സ​ലി​നെ മോ​ചി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് വിനീ​തി​നെ ക​സ്റ്റ​ഡി​യി​ലെടുത്തു. പീന്നി​ട് പോ​ലീ​സ് ഫൈ​സ​ലി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment