സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; മൂ​ന്നാം ദി​നം ക​ണ്ണൂ​ർ മു​ന്നി​ൽ; കോ​ഴി​ക്കോ​ടും തൃ​ശൂ​രും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ സ്വ​ർ​ണ​ക്ക​പ്പി​നു വേ​ണ്ടി ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ടം തു​ട​രു​മ്പോ​ൾ ക​ണ്ണൂ​ർ ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. 487 പോ​യി​ന്‍റാ​ണ് ക​ണ്ണൂ​രി​നു​ള്ള​ത്.

ര​ണ്ടാം സ്ഥാ​ന​ത്ത് കോ​ഴി​ക്കോ​ട് 483 പോ​യി​ന്‍റോ​ടെ​യും ആ​തി​ഥേ​യ​രാ​യ നി​ല​വി​ലെ സ്വ​ർ​ണ​ക്ക​പ്പ് ജേ​താ​ക്ക​ളാ​യ തൃ​ശൂ​ർ ജി​ല്ല 481 പോ​യ​ന്‍റു​മാ​യി മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണ്. പാ​ല​ക്കാ​ട് 471, തി​രു​വ​ന​ന്ത​പു​രം 463, കൊ​ല്ലം 461, എ​റ​ണാ​കു​ളം 459, മ​ല​പ്പു​റം 458, കോ​ട്ട​യം 450, കാ​സ​ർ​കോ​ട് 439, വ​യ​നാ​ട് 436, ആ​ല​പ്പു​ഴ 431, പ​ത്ത​നം​തി​ട്ട 408, ഇ​ടു​ക്കി 385 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല. മൂ​ന്നാം നാ​ളി​ൽ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ത്രി​യോ​ടെ ലീ​ഡ​ർ മാ​റി​മ​റി​യാ​ൻ സാ​ധ്യ​ത​ക​ളെ​യാ​ണ്.

Related posts

Leave a Comment