ലൈ​ഫ് മി​ഷ​ൻ 4 ല​ക്ഷം ഭൂ​ര​ഹി​ത​ർ​ക്ക് വീ​ട് ന​ൽ​കി​യി​ട്ടി​ല്ല; ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യ​ത് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ മാ​ത്ര​മാ​ണെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തി​രു​വ​ന​ന്ത​പു​രം : ഭൂ​ര​ഹി​ത​രാ​യ ഭ​വ​ന​ര​ഹി​ത​ർ​ക്ക് വേ​ണ്ടി​യാ​ണ് ലൈ​ഫ് മി​ഷ​ൻ തു​ട​ങ്ങി​യ​തെ​ങ്കി​ലും 4 ല​ക്ഷ​ത്തോ​ളം ഭൂ​ര​ഹി​ത​ർ​ക്ക് വീ​ട് ന​ൽ​കി​യി​ട്ടി​ല്ലെന്നു ചെറിയാൻ ഫിലിപ്പ്. വീ​ട് ല​ഭി​ച്ച​വ​രി​ൽ 95 ശ​ത​മാ​ന​വും സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള​വ​രാ​ണ്.

വാ​സ​യോ​ഗ്യ​മോ അ​ല്ലാ​ത്ത​തോ ആ​യ വീ​ട് പൊ​ളി​ച്ചു മാ​റ്റി​യാ​ണ് പു​തി​യ വീ​ടു​ക​ൾ നി​ർ​മ്മി​ച്ച​ത്. ഭൂ​ര​ഹി​ത​ർ​ക്കാ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ പ്ലാ​റ്റ് സ​മു​ച്ച​യ പ​ദ്ധ​തി പ്ര​കാ​രം വാ​സ​സ്ഥ​ലം ല​ഭി​ച്ച​ത് 18000 പേ​ർ​ക്ക് മാ​ത്ര​മാ​ണ്. റേ​ഷ​ൻ കാ​ർ​ഡോ മേ​ൽ​വി​ലാ​സ​മോ ഇ​ല്ലാ​ത്ത​വ​രും വാ​ട​ക വീ​ട് ബ​ന്ധു ഗൃ​ഹം, പു​റ​മ്പോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​മാ​യ​വ​ർ ലൈ​ഫ് മി​ഷ​ൻ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.


2017-ൽ 6.25 ​ല​ക്ഷം പേ​രും 2021-ൽ 5.5 ​ല​ക്ഷം പേ​രും ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്ത പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തി​ന​കം വീ​ട് ല​ഭി​ച്ച​ത്  4,24,800 പേ​ർ​ക്കു മാ​ത്ര​മാ​ണ്. അ​താ​യ​ത്, പ​കു​തി​യി​ൽ താ​ഴെ.

 ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻ്റെ കാ​ല​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​ത് 2.95 ല​ക്ഷം വീ​ടു​ക​ളാ​ണ്. ഇ​വ​യി​ൽ 50000 വീ​ടു​ക​ൾ ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ൻ്റെ കാ​ല​ത്ത് തു​ട​ങ്ങി വെ​ച്ച​താ​ണ്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻ്റെ കാ​ല​ത്ത് ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യ​ത് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ മാ​ത്ര​മാ​ണ്.

Related posts

Leave a Comment