യുവതികൾ സഞ്ചരിച്ച സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം തെ​റ്റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു; യു​വ​തി​ക​ള്‍ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

എ​ട​ത്വ: സ്‌​കൂ​ട്ട​ര്‍ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞെ​ങ്കി​ലും യു​വ​തി​ക​ള്‍ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​യു​വ​തി​ക​ള്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ നി​യ​ന്ത്ര​ണം തെ​റ്റി തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ​ത്.

വീ​യ​പു​രം ഡി​പ്പോ പാ​ല​ത്തി​നു കി​ഴ​ക്ക് എ​ട​ത്വ​യി​ലേ​ക്കു തി​രി​യു​ന്ന ഭാ​ഗ​ത്താ​യി​രു​ന്നുഅ​പ​ക​ടം. ഓ​ടി​ക്കൂ​ടി​യ​വ​ര്‍ ഇ​രു​വ​രേ​യും ക​ര​യ്ക്ക് എ​ത്തി​ച്ചു.

സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ഇ​രു​വ​രും എ​ട​ത്വാ​യി​ലേ​ക്കു പോ​കും വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സ്‌​കൂ​ട്ട​ര്‍ തോ​ട്ടി​ല്‍ നി​ന്നു ക​ര​യ്ക്ക് ക​യ​റ്റി.

Related posts

Leave a Comment