തി​ര​ക്ക​ഥാ​കൃ​ത്ത് ബെല്‍​റാം മ​ട്ട​ന്നൂ​ർ അ​ന്ത​രി​ച്ചു

ക​ണ്ണൂ​ർ: സി​നി​മാ തി​ര​ക്ക​ഥാ​കൃ​ത്തും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ബെ​ല്‍​റാം മ​ട്ട​ന്നൂ​ർ (62) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ സി.​എ​ച്ച്. പ​ദ്മ​നാ​ഭ​ൻ ന​മ്പ്യാ​രു​ടെ​യും സി.​എം. ജാ​ന​കി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്.

തി​ര​ക്ക​ഥാ​കൃ​ത്ത്, ര​ച​യി​താ​വ്, നി​ർ​മാ​താ​വ്, ഗാ​ന​ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 1997 ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​ളി​യാ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു ബെ​ൽ​റാം തി​ര​ക്ക​ഥ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ക​ളി​യാ​ട്ട​ത്തി​ലെ അ​ഭി​ന​യ​ത്തി​ൽ മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സു​രേ​ഷ് ഗോ​പി​ക്കു ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് ബെ​ൽ​റാം തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ച​ത് വി.​കെ. പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത ക​ർ​മ​യോ​ഗി എ​ന്ന സി​നി​മ​യ്ക്കാ​ണ്. ഹാം​ല​റ്റ് എ​ന്ന ഷേ​ക്സ്പി​യ​ർ നാ​ട​ക​ത്തെ കേ​ര​ളീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ന​ര​വ​ത​രി​പ്പി​ച്ച സി​നി​മ​യാ​യി​രു​ന്നു ക​ർ​മ​യോ​ഗി.

സ​മ​വാ​ക്യം, അ​ന്യ​ലോ​കം തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ​യും തി​ര​ക്ക​ഥാ​കൃ​ത്താ​ണ്. 1983ൽ ​മു​യ​ൽ​ഗ്രാ​മം എ​ന്ന കൃ​തി​ക്ക് ബാ​ല​സാ​ഹി​ത്യ​ത്തി​നു​ള്ള യു​വ​സാ​ഹി​തി അ​വാ​ർ​ഡും ദ​ർ​ശ​നം അ​വാ​ർ​ഡും നേ​ടി.

ര​വി ഭ​ഗ​വാ​ൻ, കാ​ട്ടി​ലൂ​ടെ നാ​ട്ടി​ലൂ​ടെ (ബാ​ല​സാ​ഹി​ത്യ​കൃ​തി​ക​ൾ), ബാ​ല​ൻ (സ്മ​ര​ണ​ക​ൾ), പാ​വ​പ്പെ​ട്ട ക​ഥ, ജീ​വി​തം പൂ​ങ്കാ​വ​നം (പ​ല​വ​ക), അ​ന​ന്തം (പ​രീ​ക്ഷ​ണ കൃ​തി), കാ​ശി (നോ​വ​ൽ) തു​ട​ങ്ങി നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. കെ.​എ​ൻ. സൗ​മ്യ​യാ​ണ് ഭാ​ര്യ. മ​ക​ൾ: ഗാ​യ​ത്രി ബെ​ൽ​റാം. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​റാം, ശൈ​ല​ജ , ഭാ​ർ​ഗ​വ​റാം, ല​തീ​ഷ്.

 

Related posts

Leave a Comment