പെ​ണ്‍​കു​ട്ടി​യെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ വീ​ട്ടു​ജോ​ലി​ക്കു വി​ടു​ന്ന​ത​ല്ല! ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ അ​ടി​യും ച​വി​ട്ടു​മേ​റ്റു മാ​നം ര​ക്ഷി​ക്കേ​ണ്ട​വ​ള​ല്ല സ്ത്രീ; ​റെ​ജി​ന്‍ ജോ​ര്‍​ജ്

മാ​താ​പി​താ​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ വ​ള​ര്‍​ത്തു​ന്ന രീ​തി പ്ര​ധാ​ന​മാ​ണ്. വി​വാ​ഹ​മെ​ന്ന​തു ര​ണ്ടു​പേ​ര്‍ ത​മ്മി​ലു​ള്ള കൂ​ടി​ച്ചേ​ര​ലാ​ണ്.

പെ​ണ്‍​കു​ട്ടി​യെ ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ വീ​ട്ടു​ജോ​ലി​ക്കു വി​ടു​ന്ന​ത​ല്ല. സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ അ​വ​ള്‍ പ്രാ​പ്ത​യാ​ക​ണ​മെ​ന്നു മാ​താ​പി​താ​ക്ക​ള്‍ പ​ഠി​പ്പി​ക്ക​ണം. അ​വ​ള്‍​ക്കു ധൈ​ര്യം പ​ക​ര​ണം.

ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ അ​ടി​യും ച​വി​ട്ടു​മേ​റ്റു മാ​നം ര​ക്ഷി​ക്കേ​ണ്ട​വ​ള​ല്ല സ്ത്രീ. ​അ​ഭി​മാ​ന​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം കു​ടും​ബ​ത്തി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഏ​വ​രും തി​രി​ച്ച​റി​യ​ണം.

മ​റ്റൊ​രാ​ളെ ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പിക്കാ​ന്‍ ആ​ര്‍​ക്കും അ​വ​കാ​ശ​മി​ല്ല. ചെ​റു​പ്പ​ത്തി​ലേ ഈ ​വി​ഷ​യ​ത്തി​ല്‍ അ​വ​ബോ​ധം ന​ല്‍​കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ പാ​ഠ്യ​പ​ദ്ധ​തി​ക​ളി​ലും ഈ ​വി​ഷ​യം ഉ​ള്‍​പ്പെ​ടു​ത്ത​ണം.

ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഈ ​വി​ഷ​യ​ത്തി​ല്‍ ചെ​റു​പ്പ​ത്തി​ലേ അ​റി​വു ന​ല്‍​ക​ണം. സ്ത്രീ​ധ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നു പ​റ​യു​മ്പോ​ഴും സ്വ​ത്ത് പ​ങ്കു​വ​യ്ക്കു​മ്പോ​ള്‍ സ്ത്രീ​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന ശൈ​ലി​ക്കെ​തി​രേ ജാ​ഗ്ര​ത​യും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.

റെ​ജി​ന്‍ ജോ​ര്‍​ജ് (ല​ക്ച​റ​ർ,ജി​ല്ലാ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം ഡ​യ​റ്റ്, എ​റ​ണാ​കു​ളം)

Related posts

Leave a Comment