അവിവാഹിതരായ സ്ത്രീപുരുഷന്മാരുടെ ലൈംഗികബന്ധം ബാലിയില്‍ കുറ്റകരമാകുന്നു ! പുതിയ നിയമങ്ങള്‍ ടൂറിസത്തെ ബാധിക്കുമെന്ന് ആശങ്ക;ടൂര്‍ ക്യാന്‍സല്‍ ചെയ്ത് നിരവധി ഓസ്‌ട്രേലിയക്കാര്‍…

ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോകുന്ന അവിവാഹിതരായ യുവതിയുവാക്കള്‍ ഇനി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. കാരണം അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ലിവിംഗ് ടുഗതറില്‍ ഏര്‍പ്പെടുന്നതും വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്നതും നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഇന്തോനേഷ്യയിലെ പുതിയ നിയമം.

നിയമം അടുത്തയാഴ്ച പാസാക്കാനാണ് ഗവണ്‍മെന്റിന്റെ പദ്ധതി. വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍ ഈ പുതിയ നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ‘സ്ത്രീകളെയും മത, ലൈംഗിക ന്യൂനപക്ഷങ്ങളെയും മാത്രമല്ല എല്ലാ ഇന്തോനേഷ്യക്കാരെയും ഇത് ബാധിക്കും. നിയമം പാസാക്കുന്നതിന് മുമ്പ് ഇത്തരം വകുപ്പുകള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഹ്യൂമന്‍ റൈറ്റ്സ് വാച്ചില്‍ സീനിയര്‍ റിസര്‍ച്ചര്‍ ആയ അന്‍ഡ്രിയാല് ഹര്‍സോനോ അറിയിച്ചു.

സ്ത്രീകളുടെയും മതന്യൂനപക്ഷത്തിന്റെയും ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെയും അവകാശത്തിനും അഭിപ്രായ, സംഘടനാ സ്വാതന്ത്ര്യത്തിനും എതിരാണ് പുതിയ നിയമങ്ങള്‍ എന്നാണ് പല ഗ്രൂപ്പുകളും വാദിക്കുന്നത്. ഈ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോക്കോ വിദോദോയ്ക്ക് അയച്ച പരാതിയില്‍ മൂന്ന് ലക്ഷത്തോളം പേരാണ് ഒപ്പിട്ടിരിക്കുന്നത്. ഈ വിവരം പുറത്തായതിനു പിന്നാലെ നിരവധി ഓസ്‌ട്രേലിയക്കാര്‍ ബാലിയിലേക്കുള്ള ടൂര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ബാലിയിലേക്കെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ നല്ലൊരു പങ്കും ഓസ്‌ട്രേലിയയില്‍ നിന്നാണ്. ഇതേത്തുടര്‍ന്ന് ഇവിടെ നിര്‍ബന്ധിത സെക്‌സ് ബാന്‍ ഇല്ലെന്ന് ഉറപ്പു നല്‍കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ബാലി സര്‍ക്കാര്‍ ഇപ്പോള്‍.

Related posts