വാ​ട്സ് ആ​പ്പി​ൽ അ​ശ്ലീ​ല ഗ്രൂ​പ്പുണ്ടാക്കി  വീ​ഡി​യോ​യും ക​ഥ​ക​ളും പ്രചരിപ്പിച്ചു; മേസ്തിരിപ്പണിക്കാരനായ യുവാവ് അറസ്റ്റിൽ

കോ​ട്ട​യം: വാ​ട്സ് ആ​പ്പി​ൽ അ​ശ്ലീ​ല ഗ്രൂ​പ്പു​ണ്ടാ​ക്കി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ക​ഥ​ക​ളും മ​റ്റും പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ ഈ​സ്റ്റ് സി​ഐ സാ​ജു​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വി​ഴി​ഞ്ഞം ന​സീ​ന മ​ൻ​സി​ലി​ൽ സി​ദ്ധി​ക് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​റി​നു കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ് ഐ​ടി ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷി​ച്ച​ത്. സി​ദ്ധി​ക്കി​ന്‍റെ ഫോ​ണ്‍ ന​ന്പ​ർ, വി​ലാ​സം ഇ​തെ​ല്ലാം ശേ​ഖ​രി​ച്ച ശേ​ഷം പോ​ലീ​സ് വി​ഴി​ഞ്ഞ​ത്തെ​ത്തി​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

മേ​സ്തി​രി പ​ണി​ക്കാ​ര​നാ​ണ് സി​ദ്ധി​ക്. ഇ​യാ​ളു​ടെ ഗ്രൂ​പ്പി​ലി​ട്ട അ​ശ്ലീ​ല വീ​ഡി​യോ​യും പോ​സ്റ്റു​ക​ളും മ​റ്റും സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും പ്ര​ച​രി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്.

Related posts