ഇരുനില വീട് വാടകയ്‌ക്കെടുത്തതും ഇടപാടുകാരെ കൊണ്ടുവരുന്നതും ആനി, അനാശാസ്യത്തിന് എത്തിച്ചിരുന്നത് സീരിയല്‍ നടിമാരെ, തൃശൂരില്‍ പെണ്‍വാണിഭ സംഘത്തെ കുടുക്കിയത് നാട്ടുകാരുടെ സംശയം

തൃശൂര്‍ പൂങ്കുന്നത്ത് സ്ത്രീകള്‍ നടത്തിയിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പൂങ്കുന്നത്ത് ഉദയനഗര്‍ അവന്യൂ റോഡിലെ ഇരുനിലവീട് വാടകയ്ക്ക് എടുത്തായിരുന്നു പെണ്‍വാണിഭം. കൊട്ടാരക്കര സ്വദേശിനിയായ ആനിയെന്ന ലക്ഷ്മിക്കായിരുന്നു സംഘത്തിന്റെ നേതൃത്വം. ഇവര്‍ മുമ്പ് തൊടുപുഴയില്‍ സമാന കൃത്യത്തിന് അറസ്റ്റിലായിട്ടുണ്ട്.

ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തി ലുള്ളവര്‍ക്ക് അയല്‍ വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍, ആളുകള്‍ വരുന്നതും ഇറങ്ങിപ്പോകുന്നതും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് പോലീസ് വ്യാഴാഴ്ച റെയ്ഡ് നടത്തുകയായിരുന്നു.

പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന തിരുവനന്തപുരം, ഷൊര്‍ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. സീരിയല്‍, സിനിമാ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്ത പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്.

Related posts