സി​പി​എം നേ​താ​ക്ക​ളു​ടെ വീ​ടി​നു നേ​രെ ബോം​ബാ​ക്ര​മ​ണം; പോ​ലീസ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​യി​ലാ​ണ്ടി: അ​രി​ക്കു​ളം കാ​ര​യാ​ട് എ​ക്കാ​ട്ടൂ​രി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ വി​ടി​നു നേ​രെ ബോം​ബാ​ക്ര​മ​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​റും, സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ പൂ​ള​യു​ള്ള പ​റ​മ്പി​ൽ ര​മ​ണി, സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ പൈ​ക്കാ​ട്ടി​രി ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ വി​ടു​ക​ൾ​ക്ക് നേ​രെ​യാ​ണ് ബോം​ബാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ 4.15 ടെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം കാ​ര​യാ​ട് എ​സ്എ​ഫ്ഐ നേ​താ​വ് വി​ഷ്ണു​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ന്ന് ബോം​ബാ​ക്ര​മ​ണ​വും ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ ര​മ​ണി​യു​ടെ വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. ശ്രീ​ജി​ത്തി​ന്‍റെ വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു.

മേ​പ്പ​യ്യൂ​ർ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഫോ​ഫോ​ട​ക​വ​സ്തു​വാ​ണ് എ​റി​ഞ്ഞ​തെ​ന്നാ​ണ് പോ​ലി​സ് പ​റ​യു​ന്ന​ത്. പെ​ട്രോ​ൾ ബോം​ബാ​ണെ​ന്നും പ​റ​യു​ന്നു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ എ​ത്തും. വി​വ​ര​മ​റി​ഞ്ഞ് നി​ര​വ​ധി പേ​രാ​ണ് സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. ര​മ​ണി​യു​ടെ ഭ​ർ​ത്താ​വ് കു​ഞ്ഞി​രാ​മ​ൻ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്.

Related posts