പ​ഠ​ന​കാ​ല​യ​ള​വി​ലും പി​ന്നീ​ടും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര​യി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍…

ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര​യി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ല്‍. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

ഹ​രി പ​ത്മ​ന്‍ എ​ന്ന അ​ധ്യാ​പ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ഠ​ന​കാ​ല​യ​ള​വി​ലും അ​തി​നു ശേ​ഷ​വും അ​ധ്യാ​പ​ക​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് യു​വ​തി ആ​രോ​പി​ച്ച​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ അ​ഡ​യാ​ര്‍ വ​നി​താ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

ഹ​രി​പ​ത്മ​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക​ലാ​ക്ഷേ​ത്ര​യി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ സ​മ​രം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് സ​മ​രം പി​ന്‍​വ​ലി​ച്ച​ത്.

സ്ത്രീ​ത്വ​ത്തെ അ​വ​ഹേ​ളി​ച്ചു എ​ന്ന​ത​ട​ക്കം മൂ​ന്ന് വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. ഹ​രി പ​ത്മ​നു പു​റ​മേ, സ​ഞ്ജി​ത് ലാ​ല്‍, സാ​യി കൃ​ഷ്ണ​ന്‍, ശ്രീ​നാ​ഥ് എ​ന്നി​വ​രു​ടെ പേ​രി​ലും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്.

എ​ന്നാ​ല്‍ ഹ​രി പ​ത്മ​ന് എ​തി​രെ മാ​ത്ര​മാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ച​ത്. ക​ലാ​ക്ഷേ​ത്ര ഫൗ​ണ്ടേ​ഷ​നി​ലെ രു​ക്മി​ണീ​ദേ​വി കോ​ളേ​ജ് ഫോ​ര്‍ ഫൈ​ന്‍ ആ​ര്‍​ട്സി​ലെ അ​ധ്യാ​പ​ക​നാ​ണ് ഹ​രി പ​ത്മ​ന്‍.

2015മു​ത​ല്‍ 2019 വ​രെ ഇ​വി​ടെ വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്ന യു​വ​തി കോ​ഴ്‌​സ് തീ​രും മു​മ്പ് പ​ഠ​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച്ച ക​ലാ​ക്ഷേ​ത്ര​യി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യ്ക്ക് മു​ന്നി​ല്‍ 90 കു​ട്ടി​ക​ള്‍ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

വി​ദ്യാ​ര്‍​ത്ഥി സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ഏ​പ്രി​ല്‍ ആ​റു​വ​രെ സ്ഥാ​പ​നം അ​ട​ച്ചി​രു​ന്നു. വാ​ട്‌​സ്ആ​പ്പി​ലും മ​റ്റും ലൈം​ഗി​ക​ച്ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളും അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് അ​യ​ക്കാ​റു​ണ്ടെ​ന്നും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment