ഗാനമേളയ്ക്കിടെ കല്ലേറ്; പോലീസുകാരന്‍റെ മൂക്ക് തകർന്നു; മൂന്നുപേരെ അകത്താക്കി ആര്യനാട് പോലീസ്


കാ​ട്ടാ​ക്ക​ട : ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​യ്ക്കി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. സം​ഭ​വു​മാ​യി ബ​ന്ധ്പ​പെ​ട്ട് മൂ​ന്ന് പേ​ർ പി​ടി​യി​ലാ​യി.

കാ​ട്ടാ​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ താ​ല​പ്പൊ​ലി​ക്ക​ള​മാ​യ അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട്ടി​ലാ​ണ് സം​ഭ​വം. ഇ​ന്ന് പു​ല​ർ​ച്ചെ 12. 30നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഗാ​ന​മേ​ള തീ​രു​ന്നി​തി​നി​ട​യി​ൽ അ​ഞ്ചം​ഗ സം​ഘം കൂ​ക്കി​വി​ളി​ച്ചു.

ഇ​ത് മ​റ്റു​ള്ള​വ​ർ ത​ട​ഞ്ഞു. അ​തി​നി​ടെ കാ​ണാ​ൻ എ​ത്തി​യ​വ​രു​മാ​യി ഇ​വ​ർ ക​യ്യാ​ങ്ക​ളി​യി​ലാ​യി. ഇ​ത​റി​ഞ്ഞ് ഉ​ൽ​സ​വ ഭാ​ര​വാ​ഹി​ക​ൾ എ​ത്തി ഇ​വ​രെ വി​ല​ക്കി.

തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ളു​മാ​യി ഇ​വ​ർ ക​യ്യാ​ങ്ക​ളി ന​ട​ത്തു​ക​യും ചി​ല​രെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ എ​ത്തി ഇ​വ​രെ പ​റ​ഞ്ഞു​വി​ടാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തി​നി​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ൾ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞു. ക​ല്ലേ​റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ആ​ര്യ​നാ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ന് ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റു.

മൂ​ക്കി​ൽ പ​രി​ക്കേ​റ്റ രാ​ജേ​ന്ദ്ര​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 3 പേ​രെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രു​ന്നു. മ​ദ്യ​പി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​വ​രെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു

Related posts

Leave a Comment