അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ വ്യാ​ജ ലൈം​ഗി​ക പ​രാ​തി ! ഹെഡ് മാസ്റ്റര്‍ കു​ടു​ങ്ങി…

സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ന​ല്‍​കി​യ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ് വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

കു​ട്ടി​ക​ള്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം മ​ധു​രൈ പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.

അ​ധ്യാ​പ​ക​രു​മാ​യു​ള്ള പ്ര​ശ്ന​ത്തെ തു​ട​ര്‍​ന്ന് ഹെ​ഡ്മാ​സ്റ്റ​റു​ടെ പ്രേ​ര​ണ കൊ​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ളി​ലെ പ​രാ​തി​പ്പെ​ട്ടി​യി​ലൂ​ടെ​യാ​ണ് ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ അ​ധ്യാ​പ​ക​നെ​തി​രേ കു​ട്ടി​ക​ള്‍ ലൈം​ഗി​ക പ​രാ​തി ഉ​ന്ന​യി​ച്ച​ത്.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ഗ​സ്റ്റ് ആ​റി​ന് ഹെ​ഡ്മാ​സ്റ്റ​ര്‍ വി​വ​രം ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ഊ​മാ​ച്ചി​ക്കു​ളും വ​നി​താ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

അ​തേ​ദി​വ​സം ത​ന്നെ വ​നി​ത അ​ധ്യാ​പി​ക ഉ​ള്‍​പ്പ​ടെ മൂ​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ പൊ​ലീ​സ് പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു.

അ​ധ്യാ​പ​ക​ര്‍ ത​മ്മി​ലു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കേ​സി​ന് പി​ന്നി​ലെ​ന്ന് കേ​സി​ല്‍ കു​റ്റ​മാ​രോ​പി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​രി​ലൊ​രാ​ള്‍ ഇ​ന്‍​സ്പെ​ക്ട​റെ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഹെ​ഡ്മാ​സ്റ്റ​ര്‍ പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു​പ​രാ​തി പെ​ട്ടി​യി​ലി​ട്ട​തെ​ന്നും ഫി​സി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ അ​ധ്യാ​പ​ക​ന്‍ ത​ങ്ങ​ളോ​ട് ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് കു​ട്ടി​ക​ളെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ​യും സാ​ക്ഷി​ക​ളെ​യും ചോ​ദ്യം ചെ​യ്ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.

സ​ഹ അ​ധ്യാ​പ​ക​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ ഹെ​ഡ്മാ​സ്റ്റ​ര്‍​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment