പേ​ര് കെ​വി​ൻ, ല​ഹ​രി വി​ത​ര​ണ​ക്കാ​ര്‍​ക്കി​ട​യി​ലെ വ​മ്പ​ന്‍; ല​ഹ​രി​ക്ക​ട​ത്തി​ന് പെ​ൺ​കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സി​നി​മാ മോ​ഹം വാ​ഗ്ദാ​നം ചെ​യ്ത്

കൊ​ച്ചി: ല​ഹ​രി​മ​രു​ന്നു​മാ​യി അ​റ​സ്റ്റി​ലാ​യ കെ​വി​ന്‍ ബി. ​മാ​ത്യു​വി​നെ (42)ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കാ​ക്ക​ര വാ​ഴ​ക്കാ​ല ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കെ​വി​ന്‍ പി​ടി​യി​ലാ​യ​ത്.. ക​ഴി​ഞ്ഞ​മാ​സം 28ന് ​കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ ന​ട​ന്ന പാ​ര്‍​ട്ടി​യി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യ​ത് കെ​വി​ന്‍ ആ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

കെ​വി​നെ പി​ടി​കൂ​ടു​മ്പോ​ള്‍ ഇ​യാ​ളി​ല്‍ നി​ന്നും 183.55 ഗ്രാം ​എം​ഡി​എം​എ, 93.51 ഗ്രാം ​എ​ക്‌​സ്റ്റ​സി ഗു​ളി​ക​ള്‍, ല​ഹ​രി വി​ല്‍​പ്പ​ന​യി​ലൂ​ടെ ല​ഭി​ച്ച ഒ​രു ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തി​രു​ന്നു. ല​ഹ​രി വി​ത​ര​ണ​ക്കാ​ര്‍​ക്കി​ട​യി​ലെ വ​മ്പ​ന്‍ എ​ന്നാ​ണ് കെ​വി​ന്‍ അ​റി​യ​പ്പെ​ടു​ന്ന​ത് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം ഇ​യാ​ള്‍ 22 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ട​യ്ക്കി​ടെ താ​യ്‌​ല​ന്‍​ഡ് അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ഒ​ട്ടേ​റെ പെ​ണ്‍​കു​ട്ടി​ക​ളെ കെ​വി​ന്‍ ല​ഹ​രി​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സി​നി​മ​ക​ളി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തും മ​റ്റു​മാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ കെ​ണി​യി​ല്‍ വീ​ഴ്ത്തി​യി​രു​ന്ന​ത്.

മാ​ര്‍​ച്ച് അ​വ​സാ​നം കൊ​ച്ചി​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍ നി​ന്നും എ​ട്ടു പേ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​കൂ​ടി​യ​ത്. അ​ഭി​ഭാ​ഷ​ക​നും വ​നി​താ ദ​ന്ത​ഡോ​ക്ട​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​ന്ന് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്നും കൊ​ക്കെ​യ്ന്‍, എം​ഡി​എം​എ, എ​ക്സ്റ്റ​സി, മെ​ത്താ​ഫെ​റ്റ​മി​ന്‍ തു​ട​ങ്ങി​യ ല​ഹ​രി​മ​രു​ന്നു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഹോ​ട്ട​ലി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​യി​ലാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷാ​ജി ഫെ​ര്‍​ണാ​ണ്ടോ എ​ന്ന ഷോ​ണി​ന് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യ​ത് കെ​വി​ന്‍ ആ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ല്‍ തു​ട​രു​ന്ന കെ​വി​നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.

Related posts

Leave a Comment