ശാഖയല്ല, സർവകലാശാലയാണ്; സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞസംഭവം; എസ്എഫ്‌ഐക്കാര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കോ​ഴി​ക്കോ​ട്: കാ​ലി​ക​ട്ട് സ​ര്‍​വ​കാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞ എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. എ​സ്എ​ഫ്ഐ​ക്കാ​രു​ടെ പ്ര​തി​ഷേ​ധം കാ​ര​ണം ഗ​വ​ര്‍​ണ​റു​ടെ നോ​മി​നി​ക​ളാ​യി എ​ത്തി​യ​വ​ർ​ക്ക് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ഇ​തി​നെ​തി​രെ ബാ​ല​ന്‍ പൂ​തേ​രി​യ​ട​ക്കം എ​ട്ട് സെ​ന​റ്റ് അം​ഗ​ങ്ങ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഗ​വ​ർ​ണ​ർ നോ​മി​നേ​റ്റ് ചെ​യ്ത 18 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ യോ​ഗ​മാ​ണ് ഇ​ന്ന​ലെ ചേ​രാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ഇ​തി​ൽ ഒ​ൻ​പ​ത് പേ​ര്‍ സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു എ​സ്എ​ഫ്ഐ​യു​ടെ പ്ര​തി​ഷേ​ധം. സം​ഘ​പ​രി​വാ​ര്‍ ബ​ന്ധ​മു​ള്ള അം​ഗ​ങ്ങ​ളെ ക​ട​ത്തി​വി​ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു എ​സ്എ​ഫ്‌​ഐ. ശാ​ഖ അ​ല്ല ഇ​ത് സ​ർ​വ​ക​ലാ​ശാ​ല ആ​ണെ​ന്നാ​യി​രു​ന്നു എ​സ്എ​ഫ്ഐ​യു​ടെ വാ​ദം.

എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ളാ​യ അ​ഫ്‌​സ​ല്‍, മു​ഹ​മ്മ​ദ് അ​ലി ഷി​ഹാ​ബ്, കെ. ​വി അ​നു​രാ​ജ് എ​ന്നി​വ​ര്‍​ക്കാ​ണ് ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക ദൂ​ത​ന്‍​വ​ശം നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. 26 ന് ​അ​വ​ധി​ക്കാ​ല ബെ​ഞ്ച് കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

Related posts

Leave a Comment