എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ കടന്നുപിടിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു..! പരാതിയുമായി എ​​ഐ​​എ​​സ്എ​​ഫ് വ​​നി​​താ നേ​​താവ്‌

ഏ​​റ്റു​​മാ​​നൂ​​ർ: എ​​സ്എ​​ഫ്ഐ നേ​​താ​​ക്ക​​ൾ ക​​ട​​ന്നു​​പി​​ടി​​ക്കു​​ക​​യും സ്ത്രീ​​ത്വ​​ത്തെ അ​​പ​​മാ​​നി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി എ​​ഐ​​എ​​സ്എ​​ഫ് വ​​നി​​താ നേ​​താ​​വി​​ന്‍റെ പ​​രാ​​തി.

എ​​ഐ​​എ​​സ്എ​​ഫ് സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി നി​​മി​​ഷ രാ​​ജു​​വാ​​ണ് എ​​സ്എ​​ഫ്ഐ നേ​​താ​​ക്ക​​ൾ​​ക്കെ​​തി​രേ ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ൽ കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യ​​ത്.

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന​​റ്റ് വി​​ദ്യാ​​ർ​​ഥി മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ച എ​​ഐ​​എ​​സ്എ​​ഫ് കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് എ​​സ്. ഷി​​ജോ​​യെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നു മ​​റ്റ് സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളോ​​ടൊ​​പ്പം എ​​ത്തി​​യ​​താ​​യി​​രു​​ന്നു നി​​മി​​ഷ.

വോ​​ട്ടെ​​ടു​​പ്പി​​നു​ശേ​​ഷം മ​​ട​​ങ്ങു​​ന്പോ​​ൾ എ​​ഐ​​എ​​സ്എ​​ഫ് നേ​​താ​​വ് എ.​​എ. സ​​ഹ​​ദി​​നെ എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ വ​​ള​​ഞ്ഞി​​ട്ട് മ​​ർ​​ദ്ദി​​ക്കു​​ന്ന​​തു ക​​ണ്ട് ത​​ട​​സം പി​​ടി​​ക്കാ​​ൻ എ​​ത്തി​​യ ത​​ന്നെ ക്രൂ​​ര​​മാ​​യി മ​​ർ​ദി​​ച്ച​​താ​​യും നി​​മി​​ഷ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

എ​​സ്എ​​ഫ്ഐ എ​​റ​​ണാ​​കു​​ളം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ഷോ, സെ​​ക്ര​​ട്ട​​റി അ​​മ​​ൽ, പ്ര​​ജി​​ത് കെ. ​​ബാ​​ബു, ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി ആ​​ർ. ബി​​ന്ദു​​വി​​ന്‍റെ പേ​​ഴ്സ​​ണ​​ൽ സ്റ്റാ​​ഫ് അം​​ഗം അ​​രു​​ണ്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​മെ​​ന്നും പ​​രാ​​തി​​യി​​ലു​​ണ്ട്.

ത​​ല​​യ്ക്ക​​ടി​​ക്കു​​ക​​യും ന​​ടു​​വി​​നു ച​​വി​​ട്ടു​​ക​​യും ചെ​​യ്ത​​താ​​യി നി​​മി​​ഷ പ​​റ​​ഞ്ഞു. ഇ​​ട​​തു മാ​​റി​​ൽ കൈ ​​അ​​മ​​ർ​​ത്തി​​യ​​തി​​ന്‍റെ പാ​​ടു​​ക​​ളു​​ണ്ട്.

ഇ​​ന്ന​​ലെ രാ​​ത്രി​​ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച നി​​മി​​ഷ​​യ്ക്കു സി​​ടി സ്കാ​​ൻ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

കെ​എ​സ്‌​യു ഇ​​ല​​ക്ഷ​​നി​​ൽ​നി​​ന്ന് പി​ന്മാ​​റി​​യ​​തോ​​ടെ എ​​സ്എ​​ഫ്ഐ​​യും എ​​ഐ​​എ​​സ്എ​​ഫും മാ​​ത്ര​​മാ​​ണ് മ​​ത്സ​​ര രം​​ഗ​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. എ​​സ്എ​​ഫ്ഐ പാ​​ന​​ലി​​നെ​​തി​രേ മ​​ത്സ​​രി​​ച്ച​​തി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണ​​മെ​​ന്ന് നി​​മി​​ഷ പ​​റ​​ഞ്ഞു.

Related posts

Leave a Comment