ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഏ​ഴു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഏ​ഴാം ന​മ്പ​റി​ലേ​ക്ക് പന്തിന്‍റെ ബൗൺസിംഗ്


ദു​ബാ​യി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​ന​വു​മാ​യി ഋ​ഷ​ഭ് പ​ന്ത്. ഏ​ഴു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഏ​ഴാം ന​മ്പ​റി​ലേ​ക്കാ​ണ് പ​ന്ത് കു​തി​ച്ച​ത്. രോ​ഹി​ത് ശ​ർ​മ​ക്കും ഹെ​ൻ​റി നി​കോ​ള​സി​നു​മൊ​പ്പ​മാ​ണ് പ​ന്ത് ഏ​ഴാം ന​മ്പ​ർ പ​ങ്കി​ടു​ന്ന​ത്.

നേ​ര​ത്തേ എ​ട്ടി​ലാ​യി​രു​ന്ന രോ​ഹി​ത് ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി. ബൗ​ളി​ങ്ങി​ൽ ആ​ർ. അ​ശ്വി​ൻ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. ഓ​സ്ട്രേ​ലി​യ​യു​ടെ പാ​റ്റ് ക​മ്മി​ൻ​സാ​ണ് ഒ​ന്നാ​മ​ത്. ‌

ട്വ​ന്‍റി-20 ടീം ​റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര തോ​ൽ​വി​യോ​ടെ ഓ​സ്ട്രേ​ലി​യ പി​ന്ത​ള്ള​പ്പെ​ട്ട​താ​ണ് ഇ​ന്ത്യ​ക്കു നേ​ട്ട​മാ​യ​ത്. ഇം​ഗ്ല​ണ്ടാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

Related posts

Leave a Comment