മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനെ അറപ്പോടെ നോക്കി സ്ത്രീ ! എന്നാല്‍ പിന്നീട് അവര്‍ക്ക് താങ്ങായതും ആ വൃദ്ധന്‍; സംഭവം ഇങ്ങനെ…

മുഷിഞ്ഞ വേഷത്തിലുള്ള ആളുകളെ അവഞ്ജയോടെ നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നമുക്ക് ഒരു ആവശ്യം വന്നാല്‍ പലപ്പോഴും സഹായത്തിന് അത്തരക്കാര്‍ മാത്രമേ ഉണ്ടാവൂ എന്നതാണ് യാഥാര്‍ഥ്യം.

അത്തരമൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷിയായ സന്ദീപ് എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. അധികം തിരക്കില്ലാത്ത എന്നാല്‍ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്സ്‌സ്റ്റോപ്പിലാണ് സംഭവം നടക്കുന്നത്.

ഒരു അമ്മയും കുഞ്ഞും ഉള്‍പ്പടെ ബസ്സ് സ്റ്റോപ്പില്‍ കൂടുതലും സ്ത്രീകളായിരുന്നു. കുറച്ചു പുരുഷന്മാരും അപ്പോഴാണ് ആ ബസ്സ് സ്റ്റോപ്പിലേക്ക് യാചകന്‍ നിന്ന് തോന്നിക്കുന്ന ഒരു വൃദ്ധന്‍ വരുന്നത് മുഷിഞ്ഞ വസ്ത്രധാരിയായ അദ്ദേഹം കടന്നു ചെന്നതോടെ പലരും പുറകോട്ട് പിന്‍വലിഞ്ഞു.

കൈയ്യില്‍ പ്ലാസ്റ്റിക് കൂട് പിടിച്ചു കൊണ്ട് ദയനീയമായ ആ നില്‍പ്പ് കണ്ടതും പലരും നെറ്റിചുളിക്കുന്നുണ്ടായിരുന്നു. ആ അമ്മയും കുഞ്ഞും നില്‍ക്കുന്നിടത്തു തന്നെ അദ്ദേഹവും നില്‍ക്കുകയും ചെയ്തു.

അദ്ദേഹം അടുത്തേക്ക് വന്നതോടെ കടിച്ചു പിടിച്ചു നില്‍ക്കുന്ന ദേഷ്യം ആ സ്ത്രീയുടെ മുഖത്ത് വ്യക്തമായിരുന്നു. കയ്യില്‍ ഉണ്ടായിരുന്ന കുഞ്ഞ് ആ വൃദ്ധനെ കണ്ടതുകൊണ്ടാകണം പെട്ടെന്ന് കരയാന്‍ തുടങ്ങി. കുഞ്ഞ് കരയാന്‍ തുടങ്ങിയതോടെ എന്തൊക്കെയോ ആ വൃദ്ധനോടുള്ള ദേഷ്യം കൊണ്ട് പിറുപിറുത്ത് ആ സ്ത്രീ മാറിയങ്ങു നിന്നു.

അദ്ദേഹത്തോട് ഞാനടക്കം അവിടെ ഉണ്ടായിരുന്ന പലര്‍ക്കും അമര്‍ഷം മനസ്സില്‍ തോന്നിയിട്ടുണ്ടെന്ന് ഉറപ്പാണ് മറ്റുള്ളവരെക്കാളും ആ സ്ത്രീയ്ക്ക് വൃദ്ധനോടുള്ള വെറുപ്പ് വ്യക്തമായിരുന്നു. ഉടന്‍ തന്നെ ബസ്സ് വന്നു അതോടെ ആ സ്ത്രീയുടെ മുഖത്തു അല്‍പ്പം സന്തോഷം വന്നു ഒരുമാതിരി രക്ഷപെട്ടു.

എന്നൊരു രീതി ബസ്സിലേക്ക് തിടുക്കത്തില്‍ കയറുന്നതിനിടെ ആ സ്ത്രീയുടെ ചെരുപ്പ് വഴുതി വീഴുന്നതാണ് ഏവരും കണ്ടത്. ഏവരും ആദ്യം നോക്കിയത് അവരുടെ കയ്യില്‍ ഉണ്ടായിരുന്ന കുഞ്ഞിനെയാണ്.

എന്നാല്‍ ആ കുഞ്ഞിന് ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല. ആ പിഞ്ചോമന ആ വൃദ്ധന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു ഒരു പോറല്‍പോലും ഏല്‍ക്കാതെ ആ പിഞ്ചോമനയെ എങ്ങനെ അദ്ദേഹം കൈപ്പിടിയില്‍ ഒതുക്കിയെന്ന് അവിടെ കൂടി നിന്നവര്‍ക്ക് ആശ്ചര്യം തോന്നി.

വീഴ്ചയില്‍ കയ്യിലും തലയിലും പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും ആ അമ്മ തിരഞ്ഞത് തന്റെ പൊന്നോമനയെ ആയിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആ സ്ത്രീയെ ഓട്ടോയില്‍ കയറ്റിയപ്പോള്‍ വായടക്കത്തെ കരഞ്ഞ ആ പിഞ്ചോമനയെ ആ അമ്മയുടെ കൈകളിലേക്ക് നല്‍കി താന്‍ പുച്ഛിച്ച വെറുപ്പ് കാണിച്ച ആ വൃദ്ധനോടുള്ള കുറ്റബോധം അവരുടെ കണ്ണുകളില്‍ കാണാന്‍ സാധിച്ചു.

ഒരുപക്ഷെ വലിയൊരു അപകടത്തില്‍ നിന്നും ആ കുഞ്ഞിനെ രക്ഷിക്കാനുള്ള നിയോഗമായിട്ടാകാം ആ വൃദ്ധന്‍ അവിടെ എത്തിയതെന്ന് എനിക്ക് തോന്നി.

എല്ലാം കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെത്തി പേര് സ്ഥലം ഒക്കെ ചോദിച്ചു മറുപടിയൊന്നും അദ്ദേഹം തന്നില്ല.

പിന്നീടാണ് എനിക്ക് മനസിലായത് അദ്ദേഹത്തിന് സംസാര ശേഷിയും കേള്‍വി ശക്തിയും ഇല്ലായെന്ന് ശെരിക്കും കണ്ണ് നിറഞ്ഞുപോയി.

ശരിക്കും ഒരു നിമിഷം കൊണ്ട് വെറുതെ എല്ലാവരും അതെ നിമിഷത്തെ തന്നെ തിരുത്തി ചിന്തിക്കേണ്ടിവന്നു. ആ വലിയ മനുഷ്യന് ഒരു ആയിരം നന്ദി ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥനയും ഇതായിരുന്നു ആ കുറിപ്പ്.

Related posts

Leave a Comment