ഇ​ന്ധ​നവി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ വാ​യ് മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധം ; ഹ​ർ​ത്താ​ലിൽ സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി ഷാ​ജി

മൂ​വാ​റ്റു​പു​ഴ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യിൽ പ്ര​തി​ഷേ​ധി​ച്ച് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി വാ​യ് മൂ​ടി​ക്കെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യോ​ടി​ച്ചി​രു​ന്ന എം.​ജെ. ഷാ​ജി ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ സൗ​ജ​ന്യ യാ​ത്ര​യൊ​രു​ക്കി. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ വാ​ഴ​പ്പി​ള്ളി മു​ണ്ട​യ്ക്ക​ൽ എം.​ജെ. ഷാ​ജി ഇ​ന്ന​ലെ ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ സൗ​ജ​ന്യ യാ​ത്ര​യെ​ന്നു വാ​ഹ​ന​ത്തി​ൽ പ്ര​ദ​ർ​പ്പി​ച്ചി​രു​ന്നു.

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ 38 ദി​വ​സ​മാ​യി ക​റു​ത്ത തു​ണി​കൊ​ണ്ട് വാ​യ് മൂ​ടി​ക്കെ​ട്ടി​യും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധ സ​മ​ര​മെ​ന്ന ബാ​ഡ്ജും ധ​രി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ഹ​ർ​ത്താ​ൽ ജ​ന​ങ്ങ​ൾ​ക്കു സ​മ്മാ​നി​ക്കു​ന്ന ദു​രി​തം ചെ​റു​ത​ല്ലെ​ന്നു വ്യക്തമാക്കാനാ​ണു സൗ​ജ​ന്യയാ​ത്രസംഘടിപ്പി‌ ച്ചതെന്നു ഷാജി പറഞ്ഞു.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക​ള​ട​ക്കം വാ​ഹ​നം കി​ട്ടാ​തെ വ​ല​ഞ്ഞ നി​ര​വ​ധി പേ​ർ​ക്കു ഷാ​ജി​യു​ടെ സൗജന്യ ഓ​ട്ടോ​ സർവീസ് ആശ്വാസമായി. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ഷാ​ജി​യൊ​രു​ക്കു​ന്ന സൗ​ജ​ന്യ യാ​ത്ര വ​ർ​ഷ​ങ്ങ​ളാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​മാ​യി​ട്ടു​ണ്ട്.

ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ട​ രോഗികൾക്കം മറ്റും സ​ഹാ​യ​മാ​യികൊ​ണ്ടി​രി​ക്കു​ന്ന ഈ സൗജന്യ സർവീസ് ജ​ന​മ​ന​സു​ക​ളി​ൽ ഇ​തി​നോ​ട​കം സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

Related posts