ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി കു​റ്റ​ക്കാ​രി​യെ​ന്നു കോ​ട​തി

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ ആ​സി​ഡ് ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​രി​യെ​ന്നു കോ​ട​തി. പ​ത്ത​നം​തി​ട്ട ളാ​ഹ സ്വ​ദേ​ശി ശാ​ലി​നി(38)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​ഞ്ഞി​ക്കു​ഴി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മ​റ്റൊ​രു ലൈം​ഗി​ക തൊ​ഴി​ലാ​ളി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ധ(52)​യെ​യാ​ണു കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യ​ത്.

രാ​ധ​യ്ക്കു​ള്ള ശി​ക്ഷ 11നു ​സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. സു​രേ​ഷ് കു​മാ​ർ വി​ധി​ക്കും.2014 ജ​നു​വ​രി 14 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു രാ​ധ ശാ​ലി​നി​യെ ആ​സി​ഡ് ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. സ്റ്റാ​ർ ജം​ഗ്ഷനു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ഇ​ട​പാ​ടു​കാ​ര​നൊ​പ്പം ക​ഴി​യു​ന്പോ​ൾ എ​ത്തി​യ രാ​ധ, ശാ​ലി​നി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

കേ​സി​ൽ 27 സാ​ക്ഷി​ക​ൾ. 38 പ്ര​മാ​ണ​ങ്ങ​ൾ, 14 തൊ​ണ്ടി മു​ത​ലു​ക​ൾ എ​ന്നി​വ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യി. കോ​ട്ട​യം വെ​സ്റ്റ് സി​ഐ​യാ​യി​രു​ന്ന എ.​ജെ. തോ​മ​സാ​ണു കേ​സ് അ​ന്വേ​ഷി​ച്ചു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഗി​രി​ജ ബി​ജു ഹാ​ജ​രാ​യി.

Related posts