കു​ടി​വെ​ള്ള ഗു​ണ​നി​ലവാര​ പ​രി​ശോ​ധ​ന​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ; അ​ച്ച​ൻ​കോ​വി​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കളിലെ വിദ്യാർഥികളാണ്  പരിശോധന നടത്തുന്നത്

കൊ​ല്ലം : പു​ന​ലൂ​ർ അ​ച്ച​ൻ​കോ​വി​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റ് ,സെ​ന്‍റ​ർ ഫോ​ർ വാ​ട്ട​ർ റി​സോ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കാ​ല​യ​ള​വി​നു​ള്ളി​ൽ സ്കൂ​ൾ പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള ഗു​ണ​നി​ലവാര പരി​ശോ​ധ​ന ന​ട​ത്തു​ക​യു​ണ്ടാ​യി .

വോ​ള​ണ്ടി​യ​ർ​മാ​ർ അ​ച്ച​ൻ​കോ​വി​ൽ മേ​ഖ​ല​യി​ലെ വാ​ർ​ഡി​ലെ വീ​ടു​ക​ളി​ലാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങി​യ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ആ​ര്യോ​ഗ ര​ക്ഷ​ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ലെ എ​ൻഎ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റും വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പി​ക​യു​മാ​യ ദീ​പ യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​റ​ൻ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലെ ജ​ല​ത്തി​ന്‍റെശു​ദ്ധ​ത പ​രി​ശോ​ധി​ച്ച​ത്.

സെ​ന്‍റ​ർ ഫോ​ർ വാ​ട്ട​ർ റി​സോ​ഴ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ല​ഭ്യ​മാ​ക്കി​യ വാ​ട്ട​ർ ടെ​സ്റ്റിം​ഗ് കി​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ങ്ങു​ന്ന സം​ഘം വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് വീ​ടു​ക​ളി​ൽ ജ​ല പ​രി​ശോ​ധ​ന​ക്കാ​യെ​ത്തി​യ​ത്. കു​ടി​വെ​ള്ള​ത്തി​ന്‍റെ പി.​എ​ച്ച് മൂ​ല്യം, നൈ​ട്രേ​റ്റ് സാ​ന്നി​ധ്യം, മ​നു​ഷ്യ​വി​സ​ർ​ജ്യ​ത്തി​ൽ നി​ന്നു​മു​ള്ള കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് എ​ന്നി​വ​യാ​ണ് സ്കൂ​ൾ സം​ഘം പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി​യ​ത്.

പ​രി​ശോ​ധ​നാ ഫ​ലം അ​ട​ങ്ങു​ന്ന വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് മെ​മ്പ​ർ​മാ​രാ​യ അ​ച്ച​ൻ​കോ​വി​ൽ സു​രേ​ഷ് ബാ​ബു ,ഗീ​ത​സു​ക്‌​നാ​ഥ് എ​ന്നി​വ​ർ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ് .

Related posts