എ​ന്‍റെ വി​ശ്വാ​സം… സ​ർ​ക്കാ​ർ-​ഗ​വ​ർ​ണ​ർ പോ​ര് ഇ​നി​യു​ണ്ടാ​വി​ല്ല; പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ- ഗ​വ​ർ​ണ​ർ പോ​ര് ഇ​നി​യു​ണ്ടാ​വി​ല്ലെ​ന്നും ത​ർ​ക്കം തീ​ർ​ക്കാ​ൻ ഇ​രു​കൂ​ട്ട​ർ​ക്കാ​കു​മെ​ന്നും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. സ​ഭ​യും ഗ​വ​ർ​ണ​റും ത​മ്മി​ൽ തെ​രു​വു​യു​ദ്ധം ന​ട​ത്തേ​ണ്ട സ്ഥ​ല​മ​ല്ല കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സം. അ​ങ്ങ​നെ​യൊ​രു തെ​രു​വു​യു​ദ്ധ​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ല. അ​ങ്ങ​നെ​യൊ​രു ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് പോ​കു​ന്ന​ത് ഗു​ണ​ക​ര​മ​ല്ലെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​നു ത​ന്നെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കും. അ​തു​പോ​ലെ പ​രി​ണി​ത​പ്ര​ജ്ഞ​നാ​യ ഗ​വ​ർ​ണ​ർ​ക്കും സാ​ധി​ക്കും. ഈ​യൊ​രു സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ലെ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment