ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് ഒഴിവായേക്കും ! മോഹന്‍ലാല്‍ ഇടപെട്ടേക്കുമെന്ന് സൂചന; ഷെയ്‌നെ പിന്തുണയ്ക്കാന്‍ യുവനടന്മാരുടെ രഹസ്യധാരണ…

നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയേക്കും. നിര്‍മാതാക്കളുടെ വിലക്കില്‍ വിയോജിപ്പ് രേഖപ്പെടുത്തി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തുവന്നതോടെയാണു പ്രശ്നം ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത്. വിലക്ക് എന്നത് ‘പഴയപ്രയോഗമാണെന്ന നിലപാടാണ് അമ്മ തുടക്കത്തില്‍ തന്നെ കൈക്കൊണ്ടത്.

മലയാളത്തിലെ യുവനടന്മാരെല്ലാം ഷെയ്‌ന് രഹസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ലംഘിച്ച കരാറുകള്‍ തിരുത്തിവന്നാല്‍ ഷെയ്ന്‍ നിഗത്തിന് അഭിനയിക്കാന്‍ വഴിതുറക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനാല്‍ യുവതാരങ്ങളാരും സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കില്‍ പൊള്ളാച്ചിയിലായതിനാല്‍ ‘അമ്മയുടെ ഔദ്യോഗിക യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല.

ലാലിന്റെ ഇടപെടല്‍ ഉണ്ടായതോടെ ഷെയ്ന്‍ നിഗം ‘ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്തും. തുടര്‍ന്ന് വിവാദത്തിലായ ‘വെയില്‍, ‘കുര്‍ബാനി’ സിനിമകളില്‍ സഹകരിക്കുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെന്നാണ് വിലയിരുത്തല്‍. സിനിമ സെറ്റിലെ ലഹരിയെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകിയതോടെ ആരോപണ നിരവധി ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും മോഹന്‍ലാലിന്റെ ഇടപെടലോടെ പ്രശ്‌നം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരുമെല്ലാം.

Related posts