താരപുത്രന് ഇനി ജയില്‍ വാസം! ഷാ​രൂ​ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​നെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോഅ​റ​സ്റ്റ് ചെ​യ്തു; തെളിവ് ലഭിച്ചത് കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്ന്…

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് സൂ​പ്പ​ർ താ​രം ഷാ​രൂ​ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ​നെ നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ര്യ​നെ എ​ന്‍​സി​ബി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഏ​റെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ആ​ര്യ​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, ഇ​വ​ര്‍​ക്ക് ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യ സം​ഘ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു. മും​ബൈ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ​ൻ സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് എ​ൻ​സി​ബി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​വ​രി​ല്‍ നി​ന്നു ത​ന്നെ​യാ​ണ് വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തെ​ന്നും ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​വ​ര്‍​ക്കെ​തി​രെ തെ​ളി​വു​ക​ളു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

മും​ബൈ തീ​ര​ത്ത് കോ​ര്‍​ഡി​ലി​യ ക്രൂ​യി​സ് എ​ന്ന ആ​ഡം​ബ​ര ക​പ്പ​ലി​ലാ​ണ് ല​ഹ​രി​പ്പാ​ര്‍​ട്ടി ന​ട​ത്തി​യ​ത്. ക​പ്പ​ലി​ൽ​നി​ന്ന് കൊ​ക്കെ​യി​ന്‍, ഹാ​ഷി​ഷ്. എം​ഡി​എം​എ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​തേ​സ​മ​യം, ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​നെ കൂ​ടാ​തെ വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ പെ​ണ്‍​മ​ക്ക​ളും ക​സ്റ്റ​ഡി​യി​ലാ​യ​താ​യി സൂ​ച​ന​യു​ണ്ട്. ഇ​വ​ർ ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം.

ആ​ര്യ​ന്‍ ഖാ​നെ റേ​വ് പാ​ര്‍​ട്ടി​യി​ലേ​ക്ക് സം​ഘാ​ട​ക​ര്‍ അ​തി​ഥി​യാ​യി നേ​രി​ട്ട് ക്ഷ​ണി​ച്ച​താ​യി​രു​ന്നു. മും​ബൈ തീ​ര​ത്തി​ന് സ​മീ​പം പു​റം ക​ട​ലി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ക​പ്പ​ലി​ലാ​ണ് റേ​വ് പാ​ര്‍​ട്ടി സം​ഘ​ടി​ച്ച​ത്.

റേ​വ് പാ​ര്‍​ട്ടി​യു​ടെ സം​ഘാ​ട​ക​രെ​യും ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ഫ്ടി​വി ഇ​ന്ത്യ​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യ കാ​ഷി​ഫ് ഖാ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ക​പ്പ​ലി​ല്‍ റേ​വ് പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment