പെണ്‍കുട്ടികള്‍ രാത്രി കാല യാത്ര ഒഴിവാക്കണം; സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ല; നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടി ഷീലയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു…

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് പെണ്‍കുട്ടികളുടെ രാത്രികാല യാത്ര. പലരും പല രീതിയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ നടി ഷീല ഇപ്പോള്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. പെണ്‍കുട്ടികള്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്നാണ് ഷീല പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഷീല ഇക്കാര്യം പറഞ്ഞത്.

മലയാള സിനിമയെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ ഒരു അനുഭവം എന്നേ അതിനെക്കുറിച്ച് പറയാനാകു. അതിന്റെ പിന്നാലെ വന്ന വാര്‍ത്തകളുടെ ശരി തെറ്റുകളെപ്പറ്റിയൊന്നും തനിക്കറിയിലെന്ന് നടി വ്യക്തമാക്കി.എന്നാല്‍ തനിക്ക് ഒരു കാര്യം പറയാനുണ്ട്. പെണ്‍കുട്ടികള്‍ ഈ രാത്രി യാത്രകള്‍ ഒഴിവാക്കണം. എന്തിനാണ് പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഞാനൊന്നും എന്റെ അമ്മയോ സഹോദരിമാരോ അടുപ്പമുള്ള ആരെങ്കിലും ഇല്ലാതെയോ യാത്ര ചെയ്തിട്ടേയില്ല. സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ലയെന്നും ഷീല പറഞ്ഞു.

Related posts