എ​ന്റെ ദേ​ഹ​ത്ത് തൊ​ടാ​ന്‍ പ്രേം​ന​സീ​റി​നെ ഇ​നി ഞാ​ന്‍ സ​മ്മ​തി​ക്കി​ല്ല ! ഷീ​ലാ​മ്മ​യ്ക്ക് ന​സീ​ര്‍ സാ​റി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ട​മു​ണ്ടാ​യി;​ന​സീ​റി​ന്റെ ബ​ന്ധു​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഹി​റ്റ് ജോ​ഡി​ക​ളി​ലൊ​ന്നാ​ണ് പ്രേം​ന​സീ​ര്‍-​ഷീ​ല. ഇ​രു​വ​രും നാ​യി​കാ-​നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളു​ടെ എ​ണ്ണ​മെ​ടു​ത്താ​ല്‍ അ​ത് ലോ​ക​റെ​ക്കോ​ഡാ​ണ്. കാ​ല​ങ്ങ​ളി​ത്ര ക​ഴി​ഞ്ഞി​ട്ടും ന​സീ​ര്‍-​ഷീ​ല വ​സ​ന്തം മ​ല​യാ​ള സി​നി​മാ​പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ല്‍ നി​ന്നും മാ​ഞ്ഞി​ട്ടു​മി​ല്ല. എ​ന്നാ​ല്‍ ഒ​രു സ​മ​യ​ത്ത് പ്രി​യ ജോ​ഡി​ക​ള്‍ ത​മ്മി​ല്‍ വേ​ര്‍​പി​രി​യു​ക​യു​ണ്ടാ​യി. ന​സീ​റി​നൊ​പ്പം ഇ​നി താ​ന്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ഷീ​ല ക​ട്ടാ​യം പ​റ​യു​ക​യും ചെ​യ്തു. എ​ന്താ​യി​രു​ന്നു അ​ന്ന് സം​ഭ​വി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ്. നി​ര്‍​മ്മാ​താ​വും പ്രേം​ന​സീ​റി​ന്റെ ബ​ന്ധു​വു​മാ​യ താ​ജ് ബ​ഷീ​ര്‍. താ​ജ് ബ​ഷീ​റി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഷീ​ല വ​രു​ന്ന​തി​ന് മു​മ്പ് പ്രേം​ന​സീ​റി​ന്റെ ജോ​ഡി മി​സ് കു​മാ​രി​യാ​യി​രു​ന്നു. നി​ണ​മ​ണി​ഞ്ഞ​കാ​ല്‍​പ്പാ​ടി​ലാ​ണ് ഷീ​ല ആ​ദ്യ​മാ​യി പ്രേം​ന​സീ​റി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. കാ​ണാ​ന്‍ കൊ​ള്ളാ​വു​ന്ന ജോ​ഡി എ​ന്ന നി​ല​യി​ല്‍ അ​വ​രു​ടെ​ത് ഹി​റ്റ് ജോ​ഡി​യാ​യി മാ​റി. അ​തി​നി​ട​യി​ല്‍ ഷീ​ലാ​മ്മ പ്രേം​ന​സീ​റു​മാ​യി പി​ണ​ങ്ങി. ഷീ​ലാ​മ്മ​യ്ക്ക് ന​സീ​ര്‍ സാ​റി​നോ​ട് ഒ​രു പ്ര​ത്യേ​ക ഇ​ഷ്ട​മു​ണ്ടാ​യി. അ​ത് പ്ര​ണ​യ​മാ​യി​രു​ന്നോ എ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ല. പ​ക്ഷേ ഷീ​ലാ​മ്മ​യ​ക്ക് ന​സീ​ര്‍ സാ​റി​നോ​ട് ഭ​യ​ങ്ക​ര…

Read More

അന്ന് ശാരദയോടു ചോദിച്ചപ്പോള്‍ പറഞ്ഞത് ആ അഭിനയം നിനക്ക് വഴങ്ങില്ലെന്ന് ! ഒരു പഴയ കഥ വെളിയില്‍ വന്നപ്പോള്‍…

ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങള്‍ രാഷ്ട്രീയത്തിലും ഒരു കൈ പയറ്റിയിട്ടുള്ളവരാണ്. ഊട്ടിയില്‍ മകനൊപ്പം കഴിയുമ്പോഴാണ് മലയാളത്തിലെ പ്രിയ നടി ഷീലയെ തേടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫര്‍ എത്തുന്നത്. എന്നാല്‍ സുഹൃത്തുക്കളോടും മറ്റും ആലോചിച്ച ശേഷം ഷീല രാഷ്ട്രീയക്കാരോട് നോ പറയുകയായിരുന്നു. നിര്‍ണായ തീരുമാനമെടുക്കാന്‍ ഷീലയെ സഹായിച്ചതാവട്ടെ മറ്റൊരു പ്രമുഖ നടി ശാരദയും. രാഷ്ട്രീയത്തിലേക്ക് ദയവായി പോകരുതെന്ന് ശാരദയാണ് തന്നെ ഉപദേശിച്ചതെന്ന് ഷീല വെളിപ്പെടുത്തി. ഒരു മാഗസിനു വേണ്ടി ഇരുവരും ഒന്നു ചേര്‍ന്നപ്പോഴാണ് ഈ കഥ വെളിയില്‍ വന്നത്. സിനിമയേക്കാള്‍ മികച്ച അഭിനയം കാഴ്ചവെക്കുന്നവര്‍ക്കേ രാഷ്ട്രീയം വഴങ്ങുകയുള്ളൂ സ്‌ട്രെയിറ്റ് ഫോര്‍വേഡായ ഷീലയ്ക്ക് ഇതു പറ്റില്ലെന്നും ശാരദ പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ മുന്‍ എംപിയായിരുന്ന ശാരദയുടെ വാക്കുകള്‍ തള്ളിക്കളയാന്‍ ഷീലയ്ക്കായില്ല. അങ്ങനെ ഷീലയുടെ രാഷ്ട്രീയപ്രവേശം അടഞ്ഞ അധ്യായമായി മാറുകയും ചെയ്തു.

Read More

ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു ! ഡയാന മറിയം കുര്യന്‍ നയന്‍താരയായ കഥ വെളിപ്പെടുത്തി നടി ഷീല…

ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ഉണ്ടെങ്കില്‍ അത് നയന്‍താരയാണ്. ഡയാന മറിയം കുര്യന്‍ എന്ന പെണ്‍കുട്ടി നയന്‍താരയായ കഥ വെളിപ്പെടുത്തുകയാണ് നടി ഷീല ഇപ്പോള്‍. ‘മനസിനക്കരെ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ നല്ല ഭംഗിയുണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തിരുന്നു. അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു. വിക്ടോറിയ എന്നോ മറ്റോ ആയിരുന്നു അന്ന് ആ കുട്ടിയുടെ പേര്. ആ പേര് മാറ്റാന്‍ പോകുകയാണെന്ന് സത്യനാണ് ഞങ്ങളോട് പറഞ്ഞത്. പിന്നീട് കുറച്ച് പേരുകളുമായി സത്യന്‍ എന്റെയും ജയറാമിന്റെയും അടുത്തു വന്നു. അങ്ങനെ ഞങ്ങളാണ് നയന്‍താര എന്ന പേര് തെരഞ്ഞെടുത്തത്.’ ‘നയന്‍താര എന്നാല്‍ നക്ഷത്രം എന്നല്ലേ, എല്ലാ ഭാഷയ്ക്കും അനുയോജ്യമായ പേര് കൂടിയാണ്. ഹിന്ദിയിലൊക്കെ പോവുകയാണേല്‍ ഈ പേര് ഗുണമാകുമെന്നും അന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു’.ഷീല പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന…

Read More

പെണ്‍കുട്ടികള്‍ രാത്രി കാല യാത്ര ഒഴിവാക്കണം; സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ല; നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ നടി ഷീലയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു…

കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് പെണ്‍കുട്ടികളുടെ രാത്രികാല യാത്ര. പലരും പല രീതിയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ നടി ഷീല ഇപ്പോള്‍ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. പെണ്‍കുട്ടികള്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്നാണ് ഷീല പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഷീല ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയെ സംബന്ധിച്ച് നിര്‍ഭാഗ്യകരമായ ഒരു അനുഭവം എന്നേ അതിനെക്കുറിച്ച് പറയാനാകു. അതിന്റെ പിന്നാലെ വന്ന വാര്‍ത്തകളുടെ ശരി തെറ്റുകളെപ്പറ്റിയൊന്നും തനിക്കറിയിലെന്ന് നടി വ്യക്തമാക്കി.എന്നാല്‍ തനിക്ക് ഒരു കാര്യം പറയാനുണ്ട്. പെണ്‍കുട്ടികള്‍ ഈ രാത്രി യാത്രകള്‍ ഒഴിവാക്കണം. എന്തിനാണ് പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്കു യാത്ര ചെയ്യുന്നത്. ഞാനൊന്നും എന്റെ അമ്മയോ സഹോദരിമാരോ അടുപ്പമുള്ള ആരെങ്കിലും ഇല്ലാതെയോ യാത്ര ചെയ്തിട്ടേയില്ല. സമൂഹത്തെ ഒറ്റദിവസം കൊണ്ട് നന്നാക്കാനൊന്നും പറ്റില്ലയെന്നും ഷീല…

Read More