കാ​​രാ​​ഗൃ​​ഹ​​ത്തി​​ന്‍റെ ഇരുൾമാറി; ആളുകളെ കൂടുതൽ സുന്ദരികളാക്കാൻ ഷീ​ല സ​ണ്ണി​യു​ടെ ബ്യൂ​ട്ടി​ പാ​ര്‍​ല​ര്‍ വീ​ണ്ടും തു​റ​ന്നു

ചാ​​ല​​ക്കു​​ടി: കാ​​രാ​​ഗൃ​​ഹ​​ത്തി​​ന്‍റെ ഇ​​രു​​ട്ടി​​ല്‍നി​​ന്നു വ​​ര്‍​ണ​​ങ്ങ​​ളു​​ടെ സ്വ​​ത​​ന്ത്ര​​ലോ​​ക​​ത്തേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യ ഷീ​​ല സ​​ണ്ണി​​യു​​ടെ ജീ​​വി​​തം ഇ​​നി കൂ​​ടു​​ത​​ല്‍ ബ്യൂ​​ട്ടി​​ഫു​​ള്ളാ​​കും.

വ്യാ​​ജ ല​​ഹ​​രി മ​​രു​​ന്നു കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യി നി​​ര​​പരാ​​ധി​​യാ​​യി​​രു​​ന്നി​​ട്ടും ജ​​യി​​ലി​​ല്‍ ക​​ഴി​​യേ​​ണ്ടി വ​​ന്ന ബ്യൂട്ടി​​ പാ​​ര്‍​ല​​ര്‍ ഉ​​ട​​മ ഷീ​​ല സ​​ണ്ണി​​യു​​ടെ ബ്യൂ​ട്ടി പാ​​ര്‍​ല​​ര്‍ വീ​​ണ്ടും തു​​റ​​ന്നു. നേ​​ര​​ത്തേ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്ന ഷീ​​സ് സ്റ്റൈല്‍ ബ്യൂ​ട്ടി പാ​​ര്‍​ല​​ര്‍ കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ​​യാ​​ണു വീ​​ണ്ടും തു​​റ​​ന്ന​​ത്.

മ​​ല​​പ്പു​​റം ആ​​ന​​പ്പ​​ടി​​ക്ക​​ല്‍ ചാ​​രി​​റ്റി​​ബി​​ള്‍ ട്ര​​സ്റ്റി​​ന്‍റെ കീ​​ഴി​​ലു​​ള്ള ക​​ല്‍​പ​​ക​​ഞ്ചേ​​രി ത​​ണ​​ല്‍ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യമാ​​ണ് ഷീ​​ല സ​​ണ്ണി​​ക്കു തു​​ണ​​യാ​​യ​​ത്.

ചാ​​ല​​ക്കു​​ടി ഫൊ​​റോ​​ന പ​​ള്ളി വി​​കാ​​രി ഫാ. ​​ജോ​​ളി വ​​ട​​ക്ക​​ൻ, സ്ഥാ​​പ​​നം വെ​​ഞ്ച​​രി​​ച്ചു. ത​​ണ​​ലും മ​​റ്റു സം​​ഘ​​ട​​ന​​ക​​ളും ചേ​​ർ​​ന്നാ​​ണു ക​​ട തു​​റ​​ക്കാ​​നു​​ള്ള വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്.

കേ​​സി​​ല്‍ പ്ര​​തി​​യാ​​ക്ക​​പ്പെ​​ട്ട​​തോ​​ടെ നേ​​ര​​ത്തെ ഒ​​ഴി​​ഞ്ഞു​​കൊ​​ടു​​ക്കേ​​ണ്ടി വ​​ന്ന അ​​തേ കെ​​ട്ടി​​ട​​ത്തി​​ല്‍ ത​​ന്നെ​​യാ​​ണ് ബ്യൂ​​ട്ടി​​പാ​​ര്‍​ല​​ര്‍ പു​​തി​​യ ലു​​ക്കി​​ല്‍ വീ​​ണ്ടും തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്.

കേ​​സും കോ​​ട​​തി​​യും ജ​​യി​​ല്‍​വാ​​സ​​വു​​മൊ​​ക്കെ​​യാ​​യി ബി​​സി​​ന​​സ് അ​​പ്പാ​​ടെ ത​​ക​​ര്‍​ന്നു​​പോ​​യ സ്ഥി​​തി​​യാ​​യി​​രു​​ന്നു. വീ​​ണ്ടും പാ​​ര്‍​ല​​ര്‍ തു​​റ​​ക്കാ​​ന്‍ ഒ​​ന്നി​​ല്‍നി​​ന്നു തു​​ട​​ങ്ങേ​​ണ്ടി വ​​ന്നു ഈ ​​വ​​നി​​താ​​വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​യ്ക്ക്.

ത​​ന്‍റെ ജീ​​വി​​തം വീ​​ണ്ടും ഭം​​ഗി​​യാ​​ക്കാ​​ന്‍ കൂ​​ടെ നി​​ന്ന​​വ​​ര്‍​ക്കെ​​ല്ലാം ന​​ന്ദി പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണു ബ്യൂ​​ട്ടി​​ പാ​​ര്‍​ല​​റി​​ന്‍റെ അ​​ക​​ത്ത​​ള​​ങ്ങ​​ളി​​ലേ​​ക്കു ഷീ​​ല വീ​​ണ്ടും ക​​ട​​ന്നു​​വ​​ന്ന​​ത്.

പു​​തി​​യ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടും സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടും കൂ​​ടി ന​​വീ​​ക​​രി​​ച്ച പു​​തി​​യ ബ്യൂ​​ട്ടി​​ പാ​​ര്‍​ല​​ര്‍ സ​​നീ​​ഷ് കു​​മാ​​ര്‍ ജോ​​സ​​ഫ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ന​​ഗ​​ര​​സ​​ഭാ ​ചെ​​യ​​ര്‍​മാ​​ന്‍ എ​​ബി ജോ​​ര്‍​ജ്, മ​​നു​​ഷ്യ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ഇ. ​​ജോ​​സ​​ഫ്. ബ്യൂ​​ട്ടി​​ പാ​​ര്‍​ല​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ശോ​​ഭ കു​​ഞ്ച​​ന്‍, മ​​ര്‍​ച്ച​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡന്‍റ് ജോ​​യ് മൂ​​ത്തേ​​ട​​ന്‍, ത​​ണ​​ല്‍ പ്ര​​സി​​ഡ​​ന്‍റ് സെ​​യ്ത് ഹ​​സ​​ന്‍ ത​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Related posts

Leave a Comment