കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നു ചെ​മ്മ​രി​യാ​ടു​ക​ളു​മാ​യി പ​ള​നി​സ്വാ​മി​യും സം​ഘ​വും ഇത്തവണയും കൊ​ല്ല​ങ്കോ​ടെ​ത്തി; കാ​വ​ലി​നാ​യി അ​ഞ്ച് നാ​യ്ക്ക​ളും

കൊ​ല്ല​ങ്കോ​ട്: കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും 1050 ചെ​മ്മ​രി​യാ​ടു​ക​ളു​മാ​യി പ​ള​നി​സ്വാ​മി​യും സം​ഘ​വും ആ​ല​മ്പ​ള്ള​ത്തെ​ത്തി.

ര​ണ്ടു​തൊ​ഴി​ലാ​ളി​ക​ളും അ​ഞ്ചു​കാ​വ​ൽ നാ​യ​ക​ളം സം​ഘ​ത്തി​ലു​ണ്ട്. കോ​യ​മ്പ​ത്തൂ​ർ സു​ലൂ​രി​ൽ നി​ന്നു​മാ​ണ് ആ​ടു​ക​ൾ​ക്ക് മേ​ച്ചി​ൽ​പ്പു​റം തേ​ടി എ​ത്തി​യ​ത്.

ഒ​രു മാ​സ​ത്തോ​ളം സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ൽ ആ​ടു​ക​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് മേ​ച്ചി​ലി​നു വി​ടും. വ​യ​ൽ വ​ര​മ്പു​ക​ളി​ൽ ത​ന്നെ മു​ള​വ​ടി​ക​ളി​ൽ ആ​ടു​ക​ൾ​ക്കാ​യി കൂ​ടൊ​രു​ക്കി രാ​ത്രി​യി​ൽ ത​ള​യ്ക്കും.

രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ അ​ഞ്ചു നാ​യ​ക​ളാ​ണ് ആ​ടു​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത്.​തെ​രു​വു​നാ​യ​ളൊ മോ​ഷ്ടാ​ക്ക​ളൊ എ​ത്തി​യാ​ൽ കാ​വ​ൽ​നാ​യ​ക​ൾ ഒ​ന്നി​ച്ച് വി​ര​ട്ടി​യോ​ടി​ക്കും. പാ​ര​മ്പ​ര്യ കു​ല​തൊ​ഴി​ലാ​യാ​യാ​ണ് പ​ള​നി​സ്വാ​മി ആ​ടു വ​ള​ർ​ത്തു​ന്ന​ത്. അ​ധ്വാ​ന​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ആ​ടു​വ​ള​ർ​ത്ത​ലി​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന​താ​യാ​ണ് പ​ള​നി​സ്വാ​മി പ​റ​യു​ന്ന​ത്.

സാ​മ്പ​ത്തി​ക​സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും ആ​ടു വ​ള​ർ​ത്തി​ലോ​ടു​ള്ള ചെ​റു​പ്രാ​യ​ത്തി​ൽ തു​ട​ങ്ങി​യ ഇ​ഷ്ട​മാ​ണ് 65 വ​യ​സി​ലും ഇ​തു തു​ട​രു​ന്ന​തെ​ന്നും പ​ള​നി​സ്വാ​മി പ​റ​ഞ്ഞു.

Related posts

Leave a Comment