എ​ല്ലാ ഒ​ന്നാം തീയതി​യും ചാ​ക​ര..! ബ്ലാ​ക്കി​ല്‍ മ​ദ്യം സു​ല​ഭം, യു​വാ​വിന് കിട്ടിയത് മുട്ടന്‍പണി

ചേ​ര്‍​ത്ത​ല: ബ്ലാ​ക്കി​ല്‍ മ​ദ്യം വി​ല്പ​ന ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. അ​ർ​ത്തു​ങ്ക​ൽ ആ​യി​രം​തൈ പ​ള്ളി​പ്പ​റ​മ്പി​ൽ ഷെ​റി​ന്‍ (ടോ​ണി-25) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​ർ​ത്തു​ങ്ക​ൽ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ​താ​ണ്. മ​ദ്യ ഷാ​പ്പു​ക​ള്‍ അ​ട​ച്ചി​ടു​ന്ന ദി​ന​മാ​യ ഒ​ന്നാം തി​യ​തി​യാ​ണ് ഇ​യാ​ളു​ടെ ചാ​ക​ര​ദി​വ​സം.

അ​ന്നേ​ദി​വ​സം ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കും. ഇ​യാ​ളെ പ​റ്റി ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി എ​ക്സൈ​സി​ന് ല​ഭി​ച്ചി​രു​ന്നു.

അ​തി​രാ​വി​ലെ​ത​ന്നെ മ​ദ്യ വി​ല്പ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളെ ഷാ​ഡോ എ​ക്സൈ​സ് ടീം ​നി​രീ​ക്ഷി​ച്ച​തി​നു​ശേ​ഷ​മാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചു​വ​ച്ച മൂ​ന്നു ലി​റ്റ​ർ മ​ദ്യ​വും ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു.
മ​ദ്യം വി​റ്റ് കി​ട്ടി​യ മൂ​വാ​യി​രം രൂ​പ​യും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​യാ​ൾ​ക്ക് മ​ദ്യ വി​ല്പ​ന ന​ട​ത്തു​വാ​ൻ നി​ര​വ​ധി ഏ​ജ​ന്‍റു​മാ​ർ പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

ഇ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ എ​ക്സൈ​സി​നെ ല​ഭി​ച്ച​താ​യും വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment