വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്‍പര്യമില്ലായിരുന്നു ! അന്ന് വാഷ്‌റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു; രാജ് കുന്ദ്രയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ഷെര്‍ലിന്‍ ചോപ്ര…

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ഷെര്‍ലിന്‍ ചോപ്ര.

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഷെര്‍ലിന്‍ കുന്ദ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 2019ല്‍ ആയിരുന്നു സംഭവമെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി.

2019ല്‍ തുടക്കത്തില്‍ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജറെ വിളിച്ചുവെന്നും ഒരു പ്രൊപ്പോസല്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നും പറഞ്ഞാണ് വിളിച്ചതെന്നും ഷെര്‍ലിന്‍ പറയുന്നു.

പിന്നീട് മാര്‍ച്ച് 27ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് തന്നെ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പ്രതിരോധിച്ചുവെന്നും വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

ബിസിനസിനെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴക്കാനും തയ്യാറല്ലായിരുന്നു. ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. താന്‍ ഭയന്ന് കുതറി മാറി വാഷ്‌റൂമിലേക്ക് ഓടി എന്നാണ് താരം മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മൂന്നു ലക്ഷം രൂപ പിഴ ചുമത്തി.

ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സെബിയുടെ നടപടി. കമ്പനി ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളുടെ നിരവധി രേഖകള്‍ നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കേസില്‍ ശില്‍പ്പ ഷെട്ടിയെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഹോട്ട്‌ഷോട്സ് എന്ന ആപ്പുമായി തനിക്ക് ബന്ധമില്ല എന്നാണ് നടി പറഞ്ഞിരുന്നത്.

Related posts

Leave a Comment