സിപിഎം ബിജെ​പിയെ ​മു​ഖ്യ​ശ​ത്രു​വാ​യി കാ​ണു​ന്ന​ത് ബി​ജെപി​യെ രാ​ഷ്ട്രീ​യ​മാ​യി വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യെന്ന് ഷി​ബു ബേ​ബി ജോ​ൺ

​പു​ത്തൂ​ർ: രാ​ജ്യ​ത്തെ വ​ർ​ഗീ​യ​തേ​യും ഫാ​സി​സ​ത്തേ​യും എ​തി​ർ​ക്കു​വാ​ൻ കോ​ൺ​ഗ്ര​സി​ന് മാ​ത്ര​മെ ക​ഴി​യൂ​വെ​ന്ന് മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.നെ​ടു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പു​ത്തൂ​ർ തെ​ക്കും​പു​റം വാ​ർ​ഡി​ലെ യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി ഓ​മ​ന സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​സ്ത മേ​ഖ​ല​യി​ലും ദ​യ​നീ​യ പ​രാ​ജ​യ​മാ​യി മാ​റി​യ എ​ൽ ഡി ​എ​ഫ് സ​ർ​ക്കാ​രി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​നി​ല്ല​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടി മാ​ത്രം അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന സിപിഎം, ​ബിജെ​പിയെ ​മു​ഖ്യ​ശ​ത്രു​വാ​യി കാ​ണു​ന്ന​ത് ബി​ജെപി​യെ രാ​ഷ്ട്രീ​യ​മാ​യി വ​ള​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്.

കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ ​മ​ധു​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി ​രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ന​ടു​ക്കു​ന്നി​ൽ വി​ജ​യ​ൻ, നേ​താ​ക്ക​ളാ​യ കെ ​എ​സ് വേ​ണു​ഗോ​പാ​ൽ, ആ​ർ രാ​ജ​ശേ​ഖ​ര​ൻ പി​ള്ള, പാ​ങ്ങോ​ട്‌ സു​രേ​ഷ്, ബി​നു ചൂ​ണ്ടാ​ലി​ൽ, ബി​ജു കു​ള​ങ്ങ​ര, പി ​സി കു​ഞ്ഞു​മോ​ൻ, ര​തീ​ഷ് കി​ളി​ത്ത​ട്ടി​ൽ, എ ​സൂ​സ​മ്മ, എ​ൻ കൃ​ഷ്ണ​പി​ള്ള, ഓ​മ​ന സു​ധാ​ക​ര​ൻ, സ​ന്തോ​ഷ് കു​ള​ങ്ങ​ര, എ​സ്.ഒ.​സു​ഗ​ത​കു​മാ​രി, വി.​കെ.ജ്യോ​തി, എം.​ബി.ഭാ​വ​ന, വി ​ഗോ​പ​കു​മാ​ർ, ജി ​മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts