യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ​സി​പി​എ​മ്മി​ലേ​ക്ക്; ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന അ​ക്ര​മങ്ങൾക്കു പിന്നിലെ സത്യം തിരിച്ചറിഞ്ഞതാണ് മാറിചിന്തിക്കാൻ വഴിവെച്ചതെന്ന് സിബി സാം

പ​ത്ത​നം​തി​ട്ട: ന്യൂ​ന​പ​ക്ഷ, ദ​ളി​ത് സ​മു​ദാ​യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ബി​ജെ​പി ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി സാം ​തോ​ട്ട​ത്തി​ൽ രാ​ജി​വ​ച്ചു. സി​പി​എ​മ്മി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സി​ബി സാം ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ബി​ജെ​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ൽ മ​സി​ലാ​ക്കാ​ൻ അ​വി​ടേ​ക്ക് യാ​ത്ര ചെ​യ​ത് സ​ത്യ​ങ​ൾ തി​രി​ച്ച​റി​ഞ്ഞ​താ​യി സി​ബി പ​റ​ഞ്ഞു. സ​മ്മ​ർ​ദ​വും വി​ല​പേ​ശ​ലും ഭീ​ഷ​ണി​യും ന​ട​ത്തി മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ വ​രു​തി​യി​ൽ നി​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് രാ​ജ്യ​ത്തു​ട​നീളം ന​ട​ക്കു​ന്ന​ത്.

അ​നാ​ഥാ​ല​യ​ങ്ങ​ൾ ന​ട​ത്തു​ന്ന നി​ര​വ​ധി മ​ത ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ എ​ഫ്സി​ആ​ർ​എ അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ആ​ർ​എ​സ്എ​സി​ന് നി​യ​ന്ത്ര​ണ​മു​ള്ള ഒ​രു സം​ഘ​ട​ന​യു​ടെ അ​ക്കൗ​ണ്ട് നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു. 2019 ൽ ​എ​ട്ട് എംപി​മാ​രെ കേ​ര​ള​ത്തി​ൽ നി​ന്നും ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​ണ് അ​മി​ത്ഷാ​യു​ടെ ക​ർ​ശ​ന നി​ർ​ദ്ദേ​ശ​മു​ള്ള​ത്.

വോ​ട്ട് കി​ട്ടാ​ൻ​വേ​ണ്ടി​യാ​ണ് ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളെ പ​ല​ത​ര​ത്തി​ൽ ഭീ​ഷ​ണെി​പ്പ​ടു​ത്തു​ന്ന​ത്. വി​ജ​യ​സാ​ധ്യ​ത​യു​ള്ള എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​താ​ടി​സ്ഥാ​ന​ത്തി​ൽ ര​ഹ​സ്യ സ​ർ​വേ​യും ആ​ഭം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും സി​ബി സാം ​പ​റ​ഞ്ഞു.

Related posts