പ​ത്തു​വ​ർ​ഷംകൊ​ണ്ട് ര​ണ്ടു​കോ​ടി തെ​ങ്ങി​ൻതൈ ന​ടും; ഓ​ണാ​ട്ടു​ക​ര കാ​ർ​ഷി​കോ​ത്സ​വ​ത്തി​ന് തു​ട​ക്കം കുറിച്ച് മന്ത്രി സുനിൽ കുമാറിന്‍റെ വാക്കുകളിലൂടെ…

ചാ​രും​മൂ​ട്: പ​തി​നൊ​ന്നാ​മ​ത് ഓ​ണാ​ട്ടു​ക​ര കാ​ർ​ഷി​കോ​ത്സ​വ​ത്തി​നും പ്ര​ദ​ർ​ശ​ന​ത്തി​നും തു​ട​ക്ക​മാ​യി. കൃ​ഷി മ​ന്ത്രി വി.​എ​സ് സു​നി​ൽ​കു​മാ​ർ കാ​ർ​ഷി​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ർ​ഷ​ക​ക​ർ​ക്കു സാ​ധി​ച്ചാ​ൽ വ​ലി​യ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

നെ​ൽ കൃ​ഷി​ക്കും ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യ്ക്കും വ​ലി​യ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​വ​ഴി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചു. ഇ​പ്പോ​ൾ നാ​ളി​കേ​ര വി​ക​സ​ന​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കൃ​ഷി വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

വ​രു​ന്ന പ​ത്തു​വ​ർ​ഷം കൊ​ണ്ട് ഗു​ണ​മേ·​യു​ള്ള ര​ണ്ടു​കോ​ടി തെ​ങ്ങി​ൻ തൈ​ക​ൾ കേ​ര​ള​ത്തി​ൽ പു​തി​യ​താ​യി ന​ട്ടു​വ​ള​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ തു​ട​ക്ക​മെ​ന്നോ​ണം 2019ൽ 15 ​ല​ക്ഷം തെ​ങ്ങി​ൻ തൈ​ക​ൾ ന​ടു​മെ​ന്നും മ​ന്ത്രി സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ൽ സം​സ്ഥാ​ന​ത്ത് 100 ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ രൂ​പീ​ക​രി​ക്കു​മെ​ന്നും ഇ​തി​ൽ ഒ​രു ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ണാ​ട്ടു​ക​ര​യി​ൽ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് എം. ​മാ​ത്തു​ണ്ണി, ന​ബാ​ർ​ഡ് മാ​നേ​ജ​ർ ആ​ർ. ര​ഘു​നാ​ഥ​ൻ പി​ള്ള, ഓ​ണാ​ട്ടു​ക​ര വി​ക​സ​ന ഏ​ജ​ൻ​സി ചെ​യ​ർ​മാ​ൻ എ​ൻ. സു​കു​മാ​ര​പി​ള്ള, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ര​ജ​നി ജ​യ​ദേ​വ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​സു​മ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി. ​ഗീ​ത, ശാ​ന്താ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ർ. ലീ​ന, ലി​ല്ലി ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ എ​സ്. ജ​മാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts