ആ വിവാഹത്തില്‍ പങ്കെടുത്തത് അവര്‍ മൂവരും ഒന്നിച്ചായിരുന്നു! സിലിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാഹ ഫോട്ടോ ആല്‍ബം പരിശോധിക്കുന്നു; സംശയങ്ങള്‍ ഇങ്ങനെ…

കോ​ഴി​ക്കോ​ട് : കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ സി​ലി​യു​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ഫോ​ട്ടോ ആ​ല്‍​ബം തി​ര​യു​ന്നു. കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മു​മ്പ് സി​ലി​യും ഭ​ര്‍​ത്താ​വ് ഷാ​ജു​വും ജോ​ളി​യും പ​ങ്കെ​ടു​ത്ത താ​മ​ര​ശേ​രി​യി​ലെ വി​വാ​ഹ​ത്തി​ന്‍റെ ആ​ല്‍​ബ​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ജോ​ളി​യും സി​ലി​യും അ​ടു​ത്ത​ടു​ത്തി​രു​ന്നാ​ണ് അ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​തെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ തൊ​ട്ട​ടു​ത്തി​രു​ന്ന സി​ലി​യു​ടെ ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ് വി​ത​റി​യാ​താ​വു​മെ​ന്ന് പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്. ഈ ​വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് ഷാ​ജു​വി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി താ​മ​ര​ശേ​രി​യി​ലെ ദ​ന്താ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.

ഇ​വി​ടെ വ​ച്ചാ​ണ് സി​ലി ജോ​ളി​യു​ടെ മ​ടി​യി​ലേ​ക്ക് കു​ഴ​ഞ്ഞു വീ​ഴു​ന്ന​ത്. മ​ടി​യി​ൽ കി​ട​ന്ന് ശ്വാ​സം മു​ട്ടി ബു​ദ്ധി​മു​ട്ടു​ന്ന​തി​നി​ടെ സി​ലി​യു​ടെ വാ​യി​ലേ​ക്ക് സ​യ​നൈ​ഡ് ചേ​ർ​ത്ത കു​പ്പി​വെ​ള്ളം ജോ​ളി ഒ​ഴി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ജോ​ളി​യെ ആ​ശു​പ​ത്രി​യി​ലും സി​ലി​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ജു​വി​ന്‍റെ വീ​ട്ടി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഷാ​ജു​വി​നേ​യും പി​താ​വ് സ​ക്ക​റി​യാ​സി​നേ​യും ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രെ വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ന​ലെ സി​ലി​യു​ടെ ബ​ന്ധു മു​റം​പാ​ത്തി വ​ലി​യ​മ​റ്റം വീ​ട്ടി​ൽ വി.​ഡി.​സേ​വ്യ​റി​ന്‍റെ വീ​ട്ടി​ലും അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു.

സി​ലി കു​ഴ​ഞ്ഞു​വീ​ണ താ​മ​ര​ശേ​രി​യി​ലെ ദ​ന്താ​ശു​പ​ത്രി, പി​ന്നീ​ട് എ​ത്തി​ച്ച ഓ​മ​ശേ​രി ശാ​ന്തി ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​മ​ശേ​രി ആ​ശു​പ​ത്രി​യി​ലെ സി​ലി​യു​ടെ ചി​കി​ത്സാ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം സി​ലി​യെ ഷാ​ജു സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ മ​ര്‍​ദി​ച്ചി​രു​ന്ന​താ​യി ഒ​രു ബ​ന്ധു ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​വും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. തി​രു​വ​മ്പാ​ടി ഇ​ന്‍​സ്പ​ക്ട​ര്‍ ഷാ​ജു ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. 2016 ജ​നു​വ​രി 11 നാ​ണ് സി​ലി മ​രി​ച്ച​ത്.

Related posts