സി​ന്ധു സെ​മി​യി​ൽ

നാ​​ൻ​​ജി​​ങ്: ലോ​ക ബാ​ഡ്മി​ന്‍റ​ൺ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​രം പി.​വി. സി​ന്ധു വ​നി​താ വി​ഭാ​ഗം സിം​ഗി​ൾ​സ് സെ​മി ഫൈ​ന​ലി​ൽ. 58 മി​നി​റ്റ് നീ​ണ്ട ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ജാ​പ്പ​നീ​സ് താ​രം ന​സോ​മി ഒ​കു​ഹാ​ര​യെ​യാ​ണ് (21-17, 21-19) സി​ന്ധു നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യ​ത്. അ​തേ​സ​മ​യം, സൈ​ന നെ​ഹ്‌​വാ​ൾ, സാ​യ് പ്ര​ണീ​ത് എ​ന്നി​വ​ർ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. മി​ക്സ​ഡ് ഡ​ബി​ൾ​സി​ലും ഇ​ന്ത്യ​ൻ ടീം ​പു​റ​ത്താ​യ​തോ​ടെ ഇ​നി​യു​ള്ള ഏ​ക പ്ര​തീ​ക്ഷ സി​ന്ധു​വാ​ണ്.

എ​ട്ടാം സീ​ഡാ​യ ഒ​കു​ഹാ​ര​യ്ക്കെ​തി​രേ ആ​ദ്യ ഗെ​യിം 21-17നു ​സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, ര​ണ്ടാം സെ​റ്റി​ൽ ജ​പ്പാ​ൻ താ​രം 6-0ന് ​മു​ന്നി​ലെ​ത്തി. തു​ട​ർ​ന്ന് പൊ​രു​തി​ക്ക​യ​റി​യ സി​ന്ധു 21-19ന് ​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാം റാ​ങ്കു​കാ​രി​യാ​യ സി​ന്ധു​വി​ന്‍റെ സെ​മി എ​തി​രാ​ളി ര​ണ്ടാം സീ​ഡാ​യ ജാ​പ്പ​നീ​സ് താ​രം അ​കാ​നെ യാ​മ​ഗു​ച്ചി​യാ​ണ്.

വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​​ന്ത്യ​​യു​​ടെ മ​റ്റൊ​രു പ്ര​​തീ​​ക്ഷ​​യാ​​യി​​രു​​ന്ന സൈ​​ന നെ​​ഹ്‌​വാ​​ളി​​ന് ക്വാ​​ർ​​ട്ട​​റി​​ൽ അ​​ടി​​പ​​ത​​റി. തു​​ട​​ർ​​ച്ച​​യാ​​യ എ​​ട്ടാം ത​​വ​​ണ​​യാ​​യി​​രു​​ന്നു സൈ​​ന ലോ​​ക​​ബാ​​ഡ്മി​​ന്‍റ​​ണ്‍ ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. എ​​ന്നാ​​ൽ, ഏ​​ഴാം സീ​​ഡാ​​യ സ്പെ​​യി​​നി​​ന്‍റെ ക​​രോ​​ളി​​ന മാ​​രി​​ന്‍റെ മു​​ന്നി​​ൽ സൈ​​ന നി​​ലം​​പൊ​​ത്തി.

വെ​​റും 31 മി​​നി​​റ്റി​​ൽ സൈ​​ന​​യെ മാ​​രി​​ൻ കീ​​ഴ​​ട​​ക്കി. 21-6, 21-11നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ തോ​​ൽ​​വി. സ്പാ​​നി​​ഷ് താ​​ര​​ത്തി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​നു മു​​ന്നി​​ൽ സൈ​​ന​​യ്ക്കു പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. പ​​ത്താം ത​​വ​​ണ​​യാ​​യി​​രു​​ന്നു ഇ​​രു​​വ​​രും മു​​ഖാ​​മു​​ഖ​​മെ​​ത്തു​​ന്ന​​ത്. ജ​​യ​​ത്തോ​​ടെ സൈ​​ന​​യ്ക്കെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ 5-5ന് ​​മാ​​രി​​ൻ ഒ​​പ്പ​​മെ​​ത്തി. സെ​​മി​​യി​​ൽ ചൈ​​ന​​യു​​ടെ ബി​​ങ്ജി​​യാ​​വോ​​യാ​​ണ് മാ​​രി​​ന്‍റെ എ​​തി​​രാ​​ളി.

പു​രു​ഷ സിം​ഗി​ൾ​സി​ൽ സാ​യ് പ്ര​ണീ​ത് ആ​റാം സീ​ഡാ​യ കെ​ന്‍റോ മോ​മോ​ട്ട​യോ​ട് 21-13, 21-11നാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. നി​​ല​​വി​​ലെ ചാ​​ന്പ്യ​​നും ഒ​​ന്നാം സീ​​ഡു​​മാ​​യ ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ വി​​ക്ട​​ർ അ​​ക്സെ​​ൽ​​സെ​​നും ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. ചൈ​​ന​​യു​​ടെ ചെ​​ൻ ലോം​​ഗ് ആ​​ണ് 21-18, 21-19ന് ​​അ​​ക്സെ​​ൽ​​സെ​​ന്നി​​നെ ത​​ക​​ർ​​ത്ത​​ത്.

മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​ൻ സ​​ഖ്യ​​മാ​​യ സാ​​ത്വി​​ക്സാ​​യ് രാ​​ജ് റെ​​ഡ്ഡി-​​അ​​ശ്വി​​നി പൊ​​ന്ന​​പ്പ സ​​ഖ്യ​​വും ക്വ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. ചൈ​​നീ​​സ് സ​​ഖ്യ​​ത്തോ​​ടാ​​ണ് ഇ​​ന്ത്യ​​ൻ കൂ​​ട്ടു​​കെ​​ട്ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്, 21-17, 21-10.

Related posts