എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഴ​യ പ​ട്ടി​ക​യും പു​തി​യ പ​ട്ടി​ക​യും താ​ര​ത​മ്യം ചെ​യ്ത് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. അ​ർ​ഹ​രാ​യ ആ​രെ​യും ഒ​ഴി​വാ​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ഇ​ല​ക്ട​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

പ​ഴ​യ പ​ട്ടി​ക​യും പു​തി​യ പ​ട്ടി​ക​യും താ​ര​ത​മ്യം ചെ​യ്ത് ഒ​ഴി​വാ​യ​വ​രെ ക​ണ്ടെ​ത്താ​നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​വ​രു​ടെ വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പോ​യി ഫോം ​സി​ക്സ് വ​ഴി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ചേ​ർ​ക്ക​ണം. എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ഴ​യ ഫോം ​സി​ക്സ് ആ​കും ഉ​പ​യോ​ഗി​ക്കു​ക. എ​സ്ഐ​ആ​ർ ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​ൻ ധൃ​തി കാ​ണി​ക്ക​രു​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ മാ​ത്രം ലി​സ്റ്റി​ൽ​നി​ന്ന് ആ​രെ​യും ഒ​ഴി​വാ​ക്കി നി​ർ​ത്ത​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. അ​തേ​സ​മ​യം ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച ചെ​യ്യു​ന്ന പാ​ർ​ല​മെ​ന്‍റ​റി സ​മി​തി സു​പ്രീം​കോ​ട​തി​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം മാ​റ്റി​വ​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ത്താ​നി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് സ​മി​തി മാ​റ്റി​യ​ത്.

Related posts

Leave a Comment