ബി​ജെ​പി ഓ​ഫീ​സി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ പൈ​പ്പ് ബോം​ബ് സ്ഫോ​ട​നം;   മൂന്ന് പേർക്ക് ഗുരുതര പരിക്ക്;  അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എം​എ​ൽ​എ

ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലു​ണ്ടാ​യ വ​ൻ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 3 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ 11.30 ഓ​ടെ മു​കു​ന്ദ മ​ല്ല​ർ റോ​ഡി​ൽ ബി​ജെ​പി ഓ​ഫീ​സി​നു സ​മീ​പ​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. പൈ​പ്പ് ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ ബി​ജെ​പി​യാ​ന്നെ​ന്ന് എ.​എ​ൻ ഷം​സീ​ർ എം​എ​ൽ​എ ആ​രോ​പി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൊ​ല്ലം സ്വ​ദേ​ശി സ​ക്കീ​ർ (36), പേ​രാ​മ്പ്ര ക​രി കു​ള​ത്തി​ൽ പ്ര​വീ​ൺ (33), വേ​ളം പു​ളി​യ​ർ ക​ണ്ടി റ​ഫീ​ഖ്‌ (34) എ​ന്നി​വ​രെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ പ്ര​വീ​ണി​ന്‍റെ മൂ​ക്ക് ചി​ത​റി​യ നി​ല​യി​ലാ​ണു​ള്ള​ത്.​സ​ക്കീ​റി​ന്‍റെ ഇ​രു കാ​ലു​ക​ൾ​ക്കും സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​റ​ഫീ​ഖി​ന്‍റെ കേ​ൾ​വി ശ​ക്തി ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്.

ത​ല​ശേ​രി​യി​ലെ പൂ​ജാ സ്റ്റോ​റി​ലേ​ക്ക് ഇ​ത്തി മൊ​ട്ട്, അ​ൽ മൊ​ട്ട്, അ​ര​യാ​ൽ മൊ​ട്ട് എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ശ്ര​ദ്ധ​യി​ൽ​പെ​ട്ട ഭാ​ര​മു​ള്ള പൈ​പ്പ് എ​ടു​ത്ത് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​തെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ എ.​എ​ൻ ഷം​സീ​ർ എം ​എ​ൽ എ, ​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​കെ. ര​മേ​ശ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ന​ജ്മ ഹാ​ഷിം, കാ​ത്താ​ണ്ടി റ​സാ​ഖ്, കെ.​ടി ജെ​യ്സ​ൺ, ഷ​മീ​ർ, എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

ബി ​ജെ​പി ഓ​ഫീ​സി​നു സ​മീ​പം ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ത്തെ കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് എ.​എ​ൻ ഷം​സീ​ർ എം ​എ​ൽ എ ​ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി വ​ലി​യ അ​ക്ര​മ​ത്തി​ന് കോ​പ്പു കൂ​ട്ടു​ന്നു​വെ​ന്നാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ൽ ബി​ജെ​പി കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന സ്ഥാ​ട​നം ന​ൽ​കു​ന്ന സൂ​ച​ന​യെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വാ​ഷ​ണം ന​ട​ത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു വ​ര​ണ​മെ​ന്നും ഷം​സീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts