ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ? ഇതുപോലൊന്നും ഞങ്ങൾ പ്രതിഷേധിച്ചിട്ടില്ലെന്ന്‌ ശിവൻകുട്ടി; രാഹുലിന്‍റെ പരിഹാസം ഇങ്ങനെ…

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹ സമരത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി.

ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നും മന്ത്രി പരിഹസിച്ചു.

ശിവൻകുട്ടിയുടെ ഈ പരാമർശം കേട്ട് പ്രതിപക്ഷം ഉറക്കെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

യുഡിഎഫ് അധികാരത്തിലിരിക്കെ ബജറ്റ് അവതരണത്തിനിടെ ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സഭയിൽ വലിയതോതിൽ കൈയാങ്കളി ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ മറുപടി.

‘ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ നിയമസഭാ പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് രാഹുലിന്‍റെ പരിഹാസം.

‘ഓ അംബ്രാ… ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’യെന്ന്, ശിവൻകുട്ടി നിയമസഭയിലെ കസേരകൾക്കു മുകളിലൂടെ നടക്കുന്ന ചിത്രം പങ്കുവച്ച് രാഹുൽ കുറിച്ചു.

നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹ സമരത്തെ പരിഹസിച്ചാണ് ശിവൻകുട്ടി നേരത്തേ രംഗത്തെത്തിയത്. ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്.

എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നും മന്ത്രി പരിഹസിച്ചു.

Related posts

Leave a Comment