വി​വാ​ഹി​ത​യാ​യ 22കാ​രി​യ്‌​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വി​ന്റെ മൂ​ക്കു​മു​റി​ച്ചു ! യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ അ​റ​സ്റ്റി​ല്‍…

വി​വാ​ഹി​ത​യാ​യ 22കാ​രി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വി​ന്റെ മൂ​ക്ക് മു​റി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളാ​യ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍.

മ​ക​ള്‍​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​തി​ന് യു​വാ​വി​നെ​തി​രേ പ്ര​തി​കാ​രം ചെ​യ്ത യു​വ​തി​യു​ടെ അ​ച്ഛ​നും നാ​ലു സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ 25കാ​ര​നാ​യ ഹ​മീ​ദ് ഖാ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ജ​നു​വ​രി​യി​ലാ​ണ് ഹ​മീ​ദ് യു​വ​തി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്. അ​ജ്മീ​റി​ലെ ഗെ​ഗാ​ള്‍ ഗ്രാ​മ​ത്തി​ല്‍ വാ​ട​ക വീ​ട് എ​ടു​ത്ത് താ​മ​സി​ക്കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ അ​ച്ഛ​നും സ​ഹോ​ദ​ര​ങ്ങ​ളും വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ഹ​മീ​ദി​ന്റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ത​ന്റെ കാ​മു​കി​യെ ഭ​ര്‍​ത്താ​വി​ന്റെ അ​രി​കി​ലേ​ക്ക് അ​യ​ച്ച​ശേ​ഷം ത​ന്നെ പ്ര​തി​ക​ള്‍ സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇ​രു​മ്പ് വ​ടി കൊ​ണ്ട് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച ശേ​ഷം ഹ​മീ​ദി​നെ ത​ടാ​ക​ത്തി​ന്റെ അ​രി​കി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യാ​ണ് മൂ​ക്ക് മു​റി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

അ​രി​വാ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ക്ക് മു​റി​ച്ച​ത്. തു​ട​ര്‍​ന്ന് വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് പ്ര​തി​ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞു. ഉ​ട​ന്‍ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ഹ​മീ​ദ്, പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

ഹ​മീ​ദി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.

ഇ​തി​ന്റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ളെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​ടെ പ്ര​വൃ​ത്തി കി​രാ​ത​മെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment