സിയാദ് കൊലക്കേസ്; പ്രതി മുജീബിനെ രക്ഷപ്പെടാൻ സഹായിച്ച കോ​ണ്‍​ഗ്ര​സ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ അ​റ​സ്റ്റി​ൽ; പോലീസിന്‍റെ കണ്ടെത്തൽ ഇങ്ങനെ…


കാ​യം​കു​ളം : സി ​പി എം ​പ്ര​വ​ർ​ത്ത​ക​ൻ സി​യാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത കോ​ണ്‍​ഗ്ര​സ്നേ​താ​വും കാ​യം​കു​ളം ന​ഗ​ര​സ​ഭ ഏ​ഴാം വാ​ർ​ഡി​ലെ കൗ​ണ്‍​സി​ല​റു​മാ​യ കാ​വി​ൽ നി​സാ​മി​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

പ​രി​ക്കേ​റ്റ മു​ജീ​ബി​നെ വീ​ട്ടി​ൽ കാ​റി​ൽ എ​ത്തി​ച്ച​ത് കൗ​ണ്‍​സി​ല​റാ​യ നി​സാ​മാ​ണെ​ന്ന മൊ​ഴി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത് .

തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ നി​സാം ഇ​ത് സം​ബ​ന്ധ​മാ​യ നി​ർ​ണ്ണാ​യ​ക മൊ​ഴി ന​ൽ​കി​യ​തോ​ടെ​യാ​ണ്പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​പാ​ത​ക കൃ​ത്യം നി​ർ​വ​ഹി​ച്ച വി​വ​രം മു​ഖ്യ പ്ര​തി​യാ​യ വെ​റ്റ മു​ജീ​ബ് പ​ങ്കു​വെ​ച്ചി​ട്ടും ഇ​ക്കാ​ര്യം​പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ മ​റ​ച്ചു​വെ​ച്ചു എ​ന്നും ​പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ചു എ​ന്നി​ങ്ങ​നെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്

കൗ​ണ്‍​സി​ല​ർ കാ​വി​ൽ നി​സാ​മി​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ​കാ​വി​ൽ നി​സാ​മി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് കാ​യം​കു​ളം സി ​ഐ മു​ഹ​മ്മ​ദ് ഷാ​ഫി പ​റ​ഞ്ഞു.​

കേ​സി​ൽ കാ​യം​കു​ളം എ​രു​വ സ്വ​ദേ​ശി​യാ​യ വി​ക്ടോ​ബ ഫൈ​സ​ൽ എ​ന്ന​യാ​ളും ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.​കൂ​ടാ​തെ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് ര​ണ്ടു​പേ​ർ​ക്കു​വേ​ണ്ടി​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​തമാ​ക്കി​.ൽ

Related posts

Leave a Comment