ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം അയല്‍രാജ്യങ്ങള്‍ പുറന്തള്ളുന്ന വിഷവാതകം! പിന്നില്‍ പാക്കിസ്ഥാനും ചൈനയും; വിവാദ ആരോപണവുമായി ബിജെപി നേതാവ്

മീ​റ​റ്റ്: പാ​ക്കി​സ്ഥാ​നും ചൈ​ന​യും പു​റ​ത്തു​വി​ടു​ന്ന വി​ഷ​വാ​ത​ക​മാ​ണ് ഡ​ൽ​ഹി​യി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി നേ​താ​വ് രം​ഗ​ത്ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി നേ​താ​വാ​യ വി​നീ​ത് അ​ഗ​ർ​വാ​ൾ ഷാ​ർ​ധ​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ വ​മി​ക്കു​ന്ന വി​ഷ​വാ​ത​കം ന​മ്മ​ളെ ഭ​യ​ക്കു​ന്ന അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന​താ​വാ​നാ​ണ് സാ​ധ്യ​ത. അ​ത് പാ​ക്കിസ്ഥാനും ചൈ​ന​യു​മാ​ണെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്നും വി​നീ​ത് അ​ഗ​ർ​വാ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​
എ​ൻ​ഐ​യോ​ട് പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​ഷ​വാ​ത​കം പു​റ​ത്തു​വി​ട്ടോ എ​ന്ന​ത് നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ചു​മ​ത​ല​യേ​റ്റ​ത് മു​ത​ൽ പാക്കിസ്ഥാ​ൻ നി​രാ​ശ​യി​ലാ​ണ്.

ഇ​ന്ത്യ​ക്കെ​തി​രെ അ​വ​ർ എ​ല്ലാ ത​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചി​ട്ടും ഒ​രു വി​ജ​യം പോ​ലും നേ​ടാ​നാ​യി​ല്ല. ഇ​ന്ത്യ​ക്കെ​തി​രെ യു​ദ്ധം ചെ​യ്ത​പ്പോ​ളും പാ​ക്കി​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു- വി​നീ​ത് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. മോ​ദി​യും അ​മി​ത് ഷാ​യും മ​ഹാ​ഭാ​ര​ത​ത്തി​ലെ കൃ​ഷ്ണ​നെ​യും അ​ർ​ജു​ന​നെ​യും പോ​ലെ​യാ​ണെ​ന്നും അ​വ​ർ​ക്ക് എ​ല്ലാ​പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നും ബി​ജെപി നേ​താ​വ് അ​വ​കാ​ശ​പ്പെ​ട്ടു.

Related posts