ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ ലേലം ചെയ്ത സംഭവം;  ര​ണ്ട് ബോ​ട്ടു​ക​ൾക്ക് 2.5 ലക്ഷം വീതം പിഴ


മു​ന​ന്പം: ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടി​യ​തി​നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ട്ടു​ക​ൾ​ക്ക് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ര​ണ്ട​ര ല​ക്ഷം രൂ​പ വീ​തം പി​ഴ വി​ധി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി മു​ന​ന്പം ഹാ​ർ​ബ​റി​ൽ നി​ന്നും ഫി​ഷ​റീ​സ് – മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​ട്രോ​ളിം​ഗ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​ന​ന്പം പെ​രു​മ​ന പി.ജി. ഗി​രീ​ഷ് എ​ന്ന​യാ​ളു​ടെ പു​ണ​ർ​തം എ​ന്ന ബോ​ട്ടി​നും പ​ള്ളി​പ്പു​റം സ്വ​ദേ​ശി മ​രി​യാ​ല​യം മോ​ളി ബ​ർ​ണ​ബാ​സി​ന്‍റെ ഇ​മ്മാ​നു​വ​ൽ എ​ന്ന ബോ​ട്ടി​നു​മാ​ണ് പി​ഴ വി​ധി​ച്ച​ത്.

കേ​ര​ള മ​റൈ​ൻ ഫി​ഷ​റീ​സ് റെ​ഗു​ലേ​ഷ​ൻ ആ​ക്ട് ലം​ഘി​ച്ച് ചെ​റു​മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടി​യ​തി​നാ​ണ് ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്ന് ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​ജോ​യ്സി എ​ബ്ര​ഹാം അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഇ​മ്മാ​നു​വ​ൽ എ​ന്ന ബോ​ട്ടി​ൽ നി​ന്നും 110 ബോ​ക്സ് ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മ​ത്സ്യ​ങ്ങ​ൾ മു​ന​ന്പം ഹാ​ർ​ബ​റി​ൽവ​ച്ച് പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്യു​ക​യും ലേ​ല​തു​ക​യാ​യ 10100 രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ക്കു​ക​യും ചെ​യ്തു. പു​ണ​ർ​തം എ​ന്ന ബോ​ട്ടി​ൽ 40 ബോ​ക്സ് ചെ​റു​മ​ത്സ്യ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ വ​ലി​യ മ​ത്സ്യ​ങ്ങ​ൾ ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Related posts