പുകവലിക്കുന്ന മീന്‍ ! വായില്‍ നിന്ന് പുക പുറന്തള്ളിയ ശേഷം പാമ്പ് പോലുള്ള ഒരു ജീവിയെ മുഴുവനായി വിഴുങ്ങി വിചിത്രമീന്‍; ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത രംഗങ്ങള്‍…

ഈ പ്രകൃതിയെക്കുറിച്ച് എല്ലാം അറിയാമെന്ന ധാരണ വച്ചുപുലര്‍ത്തുന്നവര്‍ വിഡ്ഢികളാണ്. കാരണം നാം അറിഞ്ഞതിലും എത്രയോ അപ്പുറത്താണ് പ്രകൃതിയുടെ രഹസ്യങ്ങള്‍ കുടിയിരിക്കുന്നത്.

അത്തരത്തില്‍ ഇതുവരെ കാണാത്ത ഒരു വിചിത്രമായ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാവുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് അമ്പരിപ്പിക്കുന്നത്. ഒരു മീനാണ് ഈ ദൃശ്യത്തിലെ കേന്ദ്ര കഥാപാത്രം.

തുടക്കത്തില്‍ വായിലൂടെ പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നത് മുതല്‍ പാമ്പിനെ പോലെ തോന്നിപ്പിക്കുന്ന ഒരു മീനിനെ അവസാനം വിഴുങ്ങുന്നത് വരെയുള്ള ദൃശ്യങ്ങള്‍ ഓരോ നിമിഷവും ആകാംക്ഷ പകരുന്നതാണ്.

പാടത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുന്നത്. വെള്ളത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് വന്ന ശേഷം പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നതാണ് വീഡിയോയുടെ തുടക്കം.

ഇത് കണ്ടിട്ടെന്നവണ്ണം പാമ്പിന്റെ രൂപഭാവമുള്ള മീന്‍ ഇതിന്റെ അടുത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. പിന്നീട് ഇരുവരും പിന്‍വലിയുന്നുണ്ടെങ്കിലും അവസാനം വെള്ളത്തിലെ വിചിത്രമീന്‍ കരയിലെ പാമ്പിനു സമാനമായ മീനെ വിഴുങ്ങുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Related posts

Leave a Comment