വ​നി​താ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​ണ് ന​ല്ല​ത്: പു​രു​ഷ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ കി​ട്ടാ​ത്ത മി​ക​ച്ച ചി​ല അ​നു​ഭ​വ​ങ്ങ​ൾ ഇ​വ​ർ​ക്കൊ​പ്പം പോ​യ​പ്പോ​ൾ ഉ​ണ്ടാ​യി; കു​റി​പ്പ് പ​ങ്കു​വ​ച്ച് വ്യ​വ​സാ​യി

ബം​ഗ​ളൂ​രു​വി​ലെ വ​നി​താ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രെ പു​ക​ഴ്ത്തി പോ​സ്റ്റു​മാ​യി പ്ര​മു​ഖ വ്യ​വ​സാ​യി​യും മ​ൾ​ട്ടി​പ്ലൈ വെ​ഞ്ചേ​ഴ്സ് സ്ഥാ​പ​ക​നു​മാ​യ സ​ഞ്ജ​യ് രാ​മ​കൃ​ഷ്ണ​ൻ.
പു​രു​ഷ ഡ്രൈ​വ​ർ​മാ​രി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​വും ആ​ശ്വാ​സ​ക​ര​വു​മാ​യ ഒ​ന്നാ​യി​രു​ന്നു വ​നി​താ ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പ​മു​ള്ള യാ​ത്ര​യെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​യ്ക്കി​ടെ മൂ​ന്ന് ത​വ​ണ റൈ​ഡ് ബു​ക്ക് ചെ​യ്ത​പ്പോ​ൾ ആ ​സ​മ​യ​ത്ത് മൂ​ന്നും അ​ദ്ദേ​ഹ​ത്തി​ന് വ​നി​താ ഡ്രൈ​വ​ർ​മാ​രെ ല​ഭി​ക്കു​ക​യു​ണ്ടാ​യി. പു​രു​ഷ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ കി​ട്ടാ​ത്ത മി​ക​ച്ച ചി​ല അ​നു​ഭ​വ​ങ്ങ​ൾ വ​നി​താ ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പം യാ​ത്ര ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ചു. അ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു കു​റി​പ്പ് എ​ഴു​തി​യ​തെ​ന്ന് സ​ഞ്ജ​യ് പ​റ​ഞ്ഞു.

അ​മി​ത​വേ​ഗ​ത, അ​നാ​വ​ശ്യ​മാ​യ ഹോ​ൺ അ​ടി, കു​ഴി​ക​ൾ കാ​ണു​മ്പോ​ൾ പെ​ട്ടെ​ന്ന് വ​ണ്ടി വെ​ട്ടി​ക്കു​ന്ന​ത്, ഡ്രൈ​വിം​ഗി​നി​ട​യി​ലെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം എ​ന്നി​വ​യൊ​ന്നും വ​നി​താ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ച്ച​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ സ​മാ​ന​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ൾ ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. ബ​ഹു ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും സ​ഞ്ജ​യ്‌​യു​ടെ അ​നു​ഭ​വ​ത്തെ പി​ന്തു​ണ​ച്ചാ​ണ് ക​മ​ന്‍റ് ചെ​യ്ത​ത്.

Related posts

Leave a Comment